തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു

റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മലയാളി തീര്‍ത്ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കമ്പലം കാരിക്കുളത്ത് താമസിക്കുന്ന വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവിയാണ് (63) മരിച്ചത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുള്ളില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ നിന്ന് ഈ മാസം പത്താം തീയ്യതിയാണ് ഇവര്‍ ജിദ്ദയിലെത്തിയത്. മക്കള്‍ - സാജിത, ഷെമീര്‍ (സൗദി അറേബ്യ), ഷെമീന. മരുമക്കള്‍ - സെയ്തു മുഹമ്മദ്, ട്രെയ്‌സ, ബഷീര്‍.

Read also: സൗദിയില്‍ പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ തിരിച്ചയച്ചു

സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല രാജകുമാരി നിര്യാതയായി
റിയാദ്: സൗദി രാജകുടുംബാംഗം ഹന ബിന്‍ത് അബ്‍ദുല്ല ബിന്‍ ഖാലിദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരി അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് മരണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ജിദ്ദയിലുള്ള അമീര്‍ സഊദ് ബിന്‍ സഅദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ മസ്‍ജിദില്‍ വ്യാഴാഴ്ച വൈകുന്നേരം മയ്യിത്ത് നമസ്‍കാരം നടക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഫൈസല്‍ ബിന്‍ മുഖ്‍രിന്‍ ബിന്‍ അബ്‍ദുല്‍ അസീസ് രാജകുമാരന്റെ ഭാര്യയാണ് അന്തരിച്ച ഹന രാജകുമാരി. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്‍ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൗദിനെ അനുശോചനം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
YouTube video player