
മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഡ്യൂട്ടി ഫ്രീ നടത്തി വരുന്ന "ക്യാഷ് റാഫിൽ" നറുക്കെടുപ്പിൽ ഇത്തവണ വിജയികളായ മൂന്ന് പേരും പ്രവാസി മലയാളികൾ. ഒന്നാം സമ്മാനമായ 80ലക്ഷം രൂപ തൃശൂർ ചേലക്കോട് സ്വദേശി സണ്ണി ജോർജിനും, രണ്ടാം സമ്മാനമായ 20 ലക്ഷം രൂപ തിരുവനന്തപുരം മണക്കാട് സ്വദേശി ഫൈസൽ ബഷീറിനും മൂന്നാം സമ്മാനമായ 8 ലക്ഷം രൂപ കൊല്ലം മുണ്ടക്കൽ സ്വദേശി അജി രാജാഗോപാലിനുമാണ് ലഭിച്ചത്.
മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ റെനാട്ട് റോസ്‌പ്രവക വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.
മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. മുമ്പും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തുന്ന ഉപഭോക്താക്കളില്‍ 90 ശതമാനം പേരും കേരളത്തിലേക്ക് യാത്രചെയ്യുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.
Read also: ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും
പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പേര്‍ക്കെതിരെ നടപടി
മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ദക്ഷിണ ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തി. രാജ്യത്തെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വിഭാഗത്തിന്റെയും (എന്‍.പി.ആര്‍.എ) സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെും ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധനകള്‍.
പ്രവാസികള്‍ ജോലി ചെയുന്ന സ്ഥലങ്ങളിലെത്തിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചും വിരലയടാളം ഉള്‍പ്പെടെയുള്ള ശേഖരിച്ചും ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിച്ചു. നിരവധി നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരെയും കണ്ടെത്തി. ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ