Asianet News MalayalamAsianet News Malayalam

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇനി പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. 

Indians in UAE can avail passport services on all days in a week including holidays
Author
First Published Jan 21, 2023, 10:09 PM IST

ദുബൈ: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ മൂന്ന് കേന്ദങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി കോൺസുലേറ്റ് അറിയിച്ചു. ദുബായിൽ രണ്ടു കേന്ദ്രങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് സേവനങ്ങൾ ലഭിക്കുക. 

ദുബൈ അല്‍ ഖലീജ് സെന്റര്‍, ബര്‍ദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അല്‍ ജവാറ ബില്‍ഡിങ്, ഷാര്‍ജ അബ്ദുല്‍ അസീസ് മാജിദ് ബില്‍ഡിങിലെ എച്ച്.എസ്.ബി.സി സെന്റര്‍ എന്നിവയാണ് ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നത്. ഈ ആഴ്ച മുതൽ ഇത് നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ  അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്ക് വലിയതോതിൽ ​ഗുണം ലഭിക്കുന്ന നടപടിയാണിത്. 

അതേസമയം യുഎഇ സര്‍ക്കാറിന്റെ അവധി ദിനങ്ങളിലും റമദാന്‍ മാസത്തിലെ ഞായറാഴ്ചകളിലും (2023 മാര്‍ച്ച് 23 മുതല്‍ 2023 ഏപ്രില്‍ 22 വരെയുള്ള ഞായറാഴ്ചകളില്‍) സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ല. ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയം. https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപ്പോയിന്റ്മെന്റിന് അപേക്ഷ നല്‍കേണ്ടത്. തത്കാല്‍ അപേക്ഷകളും അടിയന്തര ആവശ്യങ്ങള്‍ക്കും അപ്പോയിന്റ്മെന്റ് ഇല്ലാതെ രേഖകളുമായി നേരിട്ട് എത്താം. സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതി സഹായത കേന്ദ്രത്തിന്റെ 80046342 എന്ന നമ്പറില്‍ വിളിക്കാം.  passport.dubai@mea.gov.in, visa.dubai@mea.gov.in എന്നിവയാണ് ഇ-മെയില്‍ വിലാസങ്ങള്‍.

Read also: യുഎഇയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍; വിസകള്‍ക്കും എമിറേറ്റ്സ് ഐഡിയ്ക്കും ഇനി ചെലവേറും

Follow Us:
Download App:
  • android
  • ios