
അബുദാബി: ഒമിക്രോണിന്റെ(Omicron) പശ്ചാത്തലത്തില്‍ ലോകമെമ്പാടും കൊവിഡ് പ്രോട്ടോക്കോള്‍(Covid Protocol) കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുഎഇയും നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പൂര്‍ണമായി വാക്‌സിന്‍ സ്വീകരിക്കാത്ത സ്വദേശികള്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്കുണ്ട്. 2022 ജനുവരി 12 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.
(വിവരങ്ങള്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ നിന്ന്)
സ്വദേശികള്‍ അല്ലാത്തവര്‍ യാത്രയ്ക്ക് മുമ്പ് ഐസിഎ സ്മാര്‍ട്ട് ട്രാവല്‍ സര്‍വീസ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
യുഎഇയില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍
യാത്രയ്ക്ക് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം.
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
യുഎഇയ്ക്ക് പുറത്ത് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍
യാത്രയ്ക്ക് അഞ്ചു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇ മെയില്‍ വഴി ഒരു ക്യൂ ആര്‍ കോഡ് ലഭിക്കും.
വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍
യാത്രയ്ക്ക് മുമ്പ് എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇ മെയില്‍ വഴി ഒരു ക്യൂ ആര്‍ കോഡ് ലഭിക്കും.
കൊവിഡ് പരിശോധന
എല്ലാ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലും യാത്രയ്ക്ക് മുമ്പ് കൊവിഡ് പിസിആര്‍ നെഗറ്റീവ് ഫലം കരുതണം. അബുദാബിയാണ് ലക്ഷ്യസ്ഥാനമെങ്കില്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരിശോധന നടത്തേണ്ടതുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന ആവശ്യമാണ്.
ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെ ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്തി ആറു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആര്‍ പരിശോധനാ ഫലവും ആവശ്യമാണ്.
ഗ്രീന്‍ ലിസ്റ്റ് രാജ്യം
അബുദാബി വിമാനത്താവളത്തില്‍ എത്തിച്ചേരുമ്പോള്‍ പരിശോധന
ക്വാറന്റീന്‍ ഇല്ല.
ആറാം ദിവസം കൊവിഡ് പരിശോധന.
മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍
അബുദാബി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പരിശോധന.
ക്വാറന്റീന്‍ ഇല്ല.
നാല്, എട്ട് ദിവസങ്ങളില്‍ കൊവിഡ് പരിശോധന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam