
ദുബൈ: നിശ്ചയദാര്‍ഢ്യ വിഭാഗക്കാരുടെ(people with disabilities) അവകാശങ്ങള്‍ സംരംക്ഷിക്കാനും തുല്യാവസരം ഉറപ്പാക്കാനും പുതിയ നിയമവുമായി ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് (Sheikh Mohammed bin Rashid Al Maktoum)ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിദ്യാഭ്യാസം, തൊഴിലവസരം, ആരോഗ്യം, സാമൂഹിക സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവര്‍ക്ക് അവസരം നല്‍കും.
നിശ്ചയദാര്‍ഢ്യ വിഭാഗക്കാരുടെ നിയമപരമായ അവകാശങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ സജ്ജീകരണം നടത്തും. ബാങ്കിങ് സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാനും കായിക പരിപാടികളിലെ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമനടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കും. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളെയും നിശ്ചയദാര്‍ഢ്യക്കാരുടെ പ്രതിനിധികളെയും സമിതിയില്‍ ഉള്‍പ്പെടുത്തും. പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നത് കമ്മറ്റിയുടെ ചുമതലയാണ്. ദുബൈയില്‍ രജിസ്റ്റര്‍ ചെയ്ത ഈ വിഭാഗങ്ങള്‍ക്കായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഐഡി കാര്‍ഡ് നല്‍കും. നിശ്ചയദാര്‍ഢ്യ വിഭാഗക്കാരുടെ ഡാറ്റാബേസ് ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ശേഖരിക്കും.
ദുബൈ: ദുബൈയില്‍(Dubai) പൊതു ആവശ്യങ്ങള്‍ക്കായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുക്കുമ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ നിയമം. ഭൂമി ഉടമകള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയിലുള്ള നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് Sheikh Mohammed bin Rashid Al Maktoum)പ്രഖ്യാപിച്ചത്.
ഏറ്റെടുക്കുന്ന ഭൂമിയിലെ വസ്തുവിന്റെ ഒരു ഭാഗം മാത്രമാണ് പൊളിക്കുന്നതെങ്കിലും ഉടമയ്ക്ക് ബാക്കി ഭാഗം ആവശ്യമില്ലെങ്കില്‍ മുഴുവന്‍ തുകയും നല്‍കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നു. ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ചെയര്‍മാന്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുക നല്‍കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമിതിയെ നിയോഗിക്കും. ഇതിലെ അംഗങ്ങളാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളെ കുറിച്ച് തീരുമാനിക്കുക. പുതിയ നിയമം ദുബൈയിലെ എല്ലാ വസ്തുവകകള്‍ക്കും ബാധകമാണ്. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണുകളിലും ഫ്രീ സോണുകളിലും ഈ നിയമമായിരിക്കും നടപ്പിലാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam