'ഭീകരതയെയും തീവ്രവാദത്തെയും എല്ലായ്‍പ്പോഴും എതിര്‍ക്കും': ബഹ്റൈന്‍ കിരീടാവകാശി

By Web TeamFirst Published Jan 8, 2020, 9:17 PM IST
Highlights

ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെയാണ് ബഹ്റൈന്‍ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് കിരീടാവകാശിയും ഒന്നാം  ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ.

മനാമ: ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരെയാണ് ബഹ്റൈന്‍ എല്ലായ്പ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് കിരീടാവകാശിയും ഒന്നാം  ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ. ഗുദൈബിയ പാലസിൽ തന്നെ സന്ദർശിച്ച പാർലമെന്‍റ്​ സ്​പീക്കർ ഫൗസിയ ബിൻത്​ അബ്​ദുല്ല സൈനാൽ, ശൂറ കൗൺസിൽ ചെയർമാന്‍  അലി ബിൻ സാലെഹ്​ അൽ സാലെഹ്​, ബഹ്​റൈൻ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​​ ഇൻഡസ്​ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസ് എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബഹ്റൈന്‍ പൗരന്‍മാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനും രാജ്യത്തിന്‍റെ വികസനത്തിനുമായി എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് എന്നിവയുടെ പരസ്പര സഹകരണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും പ്രാദേശിക സുരക്ഷ, സുസ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ബഹ്റൈന്‍റെ സഹകരണം അഭിനന്ദനാര്‍ഹമാണെന്നും സല്‍മാന്‍ ബിന്‍ ഹമദ് പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പുരോഗതിയും നേട്ടങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ അദ്ദേഹം ഊന്നി പറയുകയും ചെയ്തു. 

Read More: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി യുഎഇ വിദേശകാര്യ മന്ത്രിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി

ജനങ്ങളുടെ വികസനത്തിനാണ് ഗവണ്‍മെന്‍റ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം രാജ്യം കാത്തുസൂക്ഷിക്കുന്ന ബഹുസ്വരതയുടെയും പ്രാധാന്യവും വിശദമാക്കി. 2018 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 മൂന്നാംപാദത്തിലെ ബഹ്റൈന്‍ സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ടില്‍ രാജ്യം കൈവരിച്ച പുരോഗതിയെയും അദ്ദേഹം പ്രശംസിച്ചു. 

click me!