അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍ മൊത്തത്തിലും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളും ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിയുന്നതിലും അമേരിക്കയുമായുള്ള സഹകരണത്തിനും മൈക് പോംപിയോ ശൈഖ് അബ്‍ദുല്ലയോട് നന്ദി പറഞ്ഞു. 

അബുദാബി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി ഫോണില്‍ സംസാരിച്ചു. മേഖലയിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ചൊവ്വാഴ്ചയാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇറാന്‍ മൊത്തത്തിലും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകളും ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിയുന്നതിലും അമേരിക്കയുമായുള്ള സഹകരണത്തിനും മൈക് പോംപിയോ ശൈഖ് അബ്‍ദുല്ലയോട് നന്ദി പറഞ്ഞു. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സംഘര്‍ഷത്തിന് അയവുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നതായി യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ക്രൂയിസ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. നേരത്തെ ബാഗാദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെയും യുഎഇ ശക്തമായി അപലപിച്ചിരുന്നു.