ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി

Published : Oct 13, 2022, 03:08 PM IST
ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി

Synopsis

അധികം വൈകാതെ കമ്പനിയിലെ തന്റേ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു.  ഇതിന് ശേഷം ഒരു ദിവസം ചില ബിസിനസ് ഇടപാടുകള്‍ക്കായി ഇയാളെ ഏല്‍പ്പിച്ച പണവുമായാണ് പബ്ലിക് റിലേഷന്‍സ് വിഭാഗം ക്ലര്‍ക്ക് കടന്നുകളഞ്ഞത്.

അബുദാബി: പിരിച്ചുവിടുമെന്ന് മനസിലായപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ അബുദാബി കോടതിയുടെ നടപടി. തട്ടിയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ് കോടതി ഉത്തരവിട്ടു. സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍സ് ക്ലര്‍ക്കായി ജോലി ചെയ്തിരുന്നയാള്‍ 4.57 ലക്ഷം ദിര്‍ഹമാണ് കമ്പനിയില്‍ നിന്ന് തട്ടിയെടുത്തത്.

അധികം വൈകാതെ കമ്പനിയിലെ തന്റേ സേവനം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‍മെന്റില്‍ നിന്ന് ജീവനക്കാരന് സൂചന കിട്ടിയിരുന്നു.  ഇതിന് ശേഷം ഒരു ദിവസം ചില ബിസിനസ് ഇടപാടുകള്‍ക്കായി ഇയാളെ ഏല്‍പ്പിച്ച പണവുമായാണ് പബ്ലിക് റിലേഷന്‍സ് വിഭാഗം ക്ലര്‍ക്ക് കടന്നുകളഞ്ഞത്. കമ്പനിയില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതിന്റെ രേഖകള്‍ മാനേജ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കമ്പനിയുടെ ബിസിനസ് ഇടപാടുകള്‍ക്കായി ഈ പണം ചെലവഴിച്ചതിന്റെ ഒരു രേഖകയും ഇയാള്‍ അക്കൗണ്ട്സ് വിഭാഗത്തിന് കൈമാറിയില്ല.

കേസിന്റെ വിചാരണാ ഘട്ടത്തിലൊന്നും പ്രതി അബുദാബി കോടതിയിലും ഹാജരായില്ല. കമ്പനി സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് നിയമവിരുദ്ധമായി കൈക്കലാക്കിയ പണം ജീവനക്കാരന്‍ തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. നിയമനടപടികള്‍ക്ക് കമ്പനിക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

Read also: വീണ്ടും പരിശോധന ശക്തമാക്കി അധികൃതര്‍; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുട്ടികളുടെ കളറിങ് ബുക്കുകളില്‍ ഒളിപ്പിച്ച് കഞ്ചാവ്; പിടിയിലായത് കസ്റ്റംസ് പരിശോധനയില്‍
കുവൈത്ത് സിറ്റി: കുട്ടികളുടെ കളറിങ് പുസ്‍തകത്തിനുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മെഴുക് രൂപത്തിലുള്ള കഞ്ചാവാണ് കുട്ടികളുടെ കളറിങ് പുസ്‍തകങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്. അഞ്ച് പാക്കറ്റുകളിലായി 200 ഗ്രാം കഞ്ചാവ് ഇങ്ങനെ കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്
ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം