മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു

Published : Dec 10, 2024, 07:09 PM IST
മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു

Synopsis

താല്‍പ്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ മാസം 20നകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും ഐഇഎൽടിഎസ്/ ഒഇടി യു.കെ സ്കോറും, മെന്‍റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 

സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം.  uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, ഐഇഎൽടിഎസ്/ ഒഇടി സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. www.norkaroots.org,   www.nifl.norkaroots.org എന്നീ  വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്. 

Read Also - 61 ശതമാനം വളർച്ചാനിരക്ക്, ലോകസഞ്ചാരികൾ ഒഴുകിയെത്തി; ആഗോള തലത്തിൽ സൗദിക്ക് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
ബ്രേക്ക് ഡൌണായ ബസിലെ യാത്രക്കാർ കൂടി കയറി, ഓവർ ലോഡുമായി കൊക്കയിലേക്ക് പതിച്ച് യാത്രാ ബസ്, 32പേർക്ക് ദാരുണാന്ത്യം