പ്രതിവർഷം 4000 ഡോളർ വരെ; പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Published : Dec 10, 2024, 06:54 PM IST
പ്രതിവർഷം 4000 ഡോളർ വരെ; പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Synopsis

പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിഗ്രി പഠിക്കാനായാണ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈ മാസം 27 വരെ അപേക്ഷിക്കാം. 

പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് നീട്ടിയത്. പ്രതിവർഷം 4000 ഡോളർ വരെ സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വഴി അപേക്ഷിക്കാം. ഒന്നാംവർഷ ഡിഗ്രിപഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സ്കോളർഷിപ്പ് പ്രോഗ്രാം ഫോർ ഡയസ്‌പോറ ചിൽഡ്രൻ എന്ന വിദ്യാഭ്യാസസഹായം കിട്ടുക.

വിദ്യാര്‍ത്ഥികള്‍ 17നും 21നും ഇടയില്‍ പ്രായമുള്ളവരാകണം. 150 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പിഐഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻആർഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരൻമാർ, ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ്പ്. നാലായിരം യുഎസ് ഡോളർ ( 3,36,400 രൂപ) വരെ വിദ്യാർത്ഥികൾക്ക് ലഭിക്കും. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും സഹായം ലഭിക്കും. എംബിബിഎസ് രണ്ടാംവർഷംമുതൽ അഞ്ചാംവർഷം വരെയാകും സ്കോളർഷിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ