61 ശതമാനം വളർച്ചാനിരക്ക്, ലോകസഞ്ചാരികൾ ഒഴുകിയെത്തി; ആഗോള തലത്തിൽ സൗദിക്ക് നേട്ടം

2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലേക്ക് ഒഴുകിയെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 

saudi ranked third in the world after international tourists to the country increased

റിയാദ്: ഈ വർഷത്തെ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി യു.എൻ ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 61 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചു. 

ടൂറിസം മന്ത്രാലയത്തിെൻറ പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഫലപ്രാപ്തിയും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ടൂറിസം സംവിധാനത്തിലെ കക്ഷികളുടെ ശ്രമങ്ങളും സ്ഥിരീകരിക്കുന്നതാണ് ടൂറിസം മേഖലയുടെ തുടർച്ചയായ വിജയങ്ങൾ.

വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഗണ്യമായ വർധനവ് സൗദിയുടെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നു. 2019നെ അപേക്ഷിച്ച് 2024ലെ ആദ്യ ഏഴ് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വളർച്ചയിലും സൗദി അറേബ്യ ജി20 രാജ്യങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്.

Read Also -  ഷാർജ തീരത്ത് നിന്ന് 6.5 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലിൽ നിന്ന് എമർജൻസി കോൾ; 2 പേർക്ക് അടിയന്തര ചികിത്സ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios