
റിയാദ് :രിസാല സ്റ്റഡി സര്‍ക്കിള്‍(Risala study circle ) സൗദി ഈസ്റ്റ് നാഷനല്‍ പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' നല്‍കുന്നു.
മലയാളം കഥ ,കവിത വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.സൗദി ഈസ്റ്റ് നാഷനല്‍ പരിധിയിലുള്ള (റിയാദ് ,ദമാം,ഖോബാര്‍ ,ജുബൈല്‍,അല്‍ ഹസ,ഹായില്‍ ,അല്‍ ഖസീം ) എല്ലാവര്‍ക്കും പങ്കെടുക്കാം.മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകള്‍ PDF ഫോര്‍മാറ്റില്‍ 2021 ഒക്ടോബര്‍ 31 ന് മുമ്പ് kalalayam.rscsaudieast@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക. കവിത 40 വരികളില്‍ കവിയാത്തതും കഥ 400 വാക്കുകളില്‍ കൂടാത്തതും ആയിരിക്കണം. മലയാള സാഹിത്യ രംഗത്തെ പുതുപ്രതീക്ഷകളായ അമല്‍ പിറപ്പങ്ങോട്, മജീദ് സൈദ്, പ്രദീപ് രാമനാട്ടുകര, ജീവേഷ് എന്നിവരാണ് പുരസ്‌കാര ജൂറികള്‍. 2021 നവംബര്‍ 19 ന് നടക്കുന്ന നാഷനല്‍ സാഹിത്യോത്സവ് വേദിയില്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക +96650812 5180
എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; ആറുമാസത്തിനകം 6,000 പേരെ നിയമിക്കും
എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam