എല്ലാ തിങ്കളാഴ്ചയുമാണ് എക്‌സ്‌പോ സന്ദ0ര്‍ശകരുടെ കണക്ക് പുറത്തുവിടുന്നത്. പവലിയന്‍ തിരിച്ചുള്ള കണക്കുകള്‍ അതത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്.

ദുബൈ: ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്ന് സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എക്‌സ്‌പോ തുടങ്ങി 24 ദിവസത്തില്‍ ആകെ 1,471,314 സന്ദര്‍ശകര്‍ എത്തിയതായി എക്‌സ്‌പോ 2020 ദുബൈ കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്‌കൊനൈഡ് മക്ഗീച്ചന്‍ പറഞ്ഞു. നബിദിനം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് അവധി ദിവസങ്ങള്‍ ലഭിച്ചത് സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണമായി. രാജ്യത്തെ മെച്ചപ്പെട്ട കാലാവസ്ഥാ മാറ്റവും ആളുകള്‍ എക്‌സ്‌പോ വേദിയിലേക്ക് എത്തിയതിന് പിന്നിലെ കാരണമായി എക്‌സ്‌പോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ അല്‍ അന്‍സാരി വിലയിരുത്തുന്നു. 

എല്ലാ തിങ്കളാഴ്ചയുമാണ് എക്‌സ്‌പോ സന്ദര്‍ശകരുടെ കണക്ക് പുറത്തുവിടുന്നത്. പവലിയന്‍ തിരിച്ചുള്ള കണക്കുകള്‍ അതത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്. യുകെ പവലിയനില്‍ 100,000 സന്ദര്‍ശകരും സൗദി പവലിയനില്‍ ഒരു ദിവസം 33,000 സന്ദര്‍ശകരും എത്തിയതായി അവര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്ത് സന്ദര്‍ശിച്ചവരുടെ എണ്ണമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യങ്ങളുടെ പ്രതിനിധികള്‍, അതിഥികള്‍, എക്‌സ്‌പോ ജീവനക്കാര്‍ എന്നിവരെ ഇതില്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീളുന്ന ടൂറിസ്റ്റ് സീസണില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.