മലയാളികളേ സൗദി അറേബ്യയിൽ തൊഴിലവസരം, 55 വയസ്സ് വരെ അപേക്ഷിക്കാം; റിക്രൂട്ട്മെന്‍റ് ഉടൻ, വിശദ വിവരങ്ങൾ അറിയാം

Published : Dec 21, 2024, 06:23 PM IST
മലയാളികളേ സൗദി അറേബ്യയിൽ തൊഴിലവസരം, 55 വയസ്സ് വരെ അപേക്ഷിക്കാം; റിക്രൂട്ട്മെന്‍റ് ഉടൻ, വിശദ വിവരങ്ങൾ അറിയാം

Synopsis

സൗദി അറേബ്യയിലെ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 55 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം. അവസാന തീയതി ഡിസംബര്‍ 30. 

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് തൊഴിലവസരം. വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്‍റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ഇതിനായുള്ള അപേക്ഷകൾ 2024 ഡിസംബര്‍ 30 വരെ നല്‍കാം. 
എമർജൻസി, ICU (ഇന്റൻസീവ് കെയർ യൂണിറ്റ്), NICU (നവജാത ശിശു ഇന്‍റൻസീവ് കെയർ യൂണിറ്റ്), PICU (പീഡിയാട്രിക് ഇന്‍റൻസീവ് കെയർ യൂണിറ്റ്), പ്ലാസ്റ്റിക് സർജറി, വാസ്കുലാർ സർജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. 

അപേക്ഷിക്കേണ്ട വിധം

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org,  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

Read Also -  നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു; യാത്രക്കാർക്ക് ആശ്വാസം, കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം

യോഗ്യത

സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. ഇതിനായുളള അഭിമുഖങ്ങള്‍ 2025 ജനുവരി 06 മുതല്‍ 10 വരെ ഓണ്‍ലൈനായി നടക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ