
ദോഹ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ വീണ്ടും ആതിഥേയത്വം വഹിക്കുന്ന യുഐഎം-എബിപി അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 30 വ്യാഴാഴ്ച മുതൽ നവംബർ 1 വരെ നടക്കും. ദോഹ മറൈൻ സ്‌പോർട്‌സ് ക്ലബ്ബുമായി ചേർന്ന് ദോഹ ബേയിൽ മൂന്ന് ദിവസത്തെ ഓൾഡ് ദോഹ പോർട്ട് ഗ്രാൻഡ് പ്രിക്സ് ഓഫ് ഖത്തർ സംഘടിപ്പിക്കും. ലോക ചാമ്പ്യൻഷിപ്പിന്റെയും സ്റ്റാൻഡ്-എലോൺ റൺഎബൗട്ട് ജിപി2 ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിന്റെയും അവസാന റൗണ്ടാണ് ഈ മത്സരം.
19 രാജ്യങ്ങളിൽ നിന്നുള്ള 90ഓളം താരങ്ങൾ പങ്കെടുക്കും. റൺഎബൗട്ട് ജിപി1 ൽ 28 പേരും സ്കീ ഡിവിഷൻ ജിപി1 ൽ 23 പേരും സ്കീ ലേഡീസ് ജിപി1 ൽ 13 പേരും ഫ്രീസ്റ്റൈലിൽ 12 പേരും മത്സരിക്കുന്നുണ്ട്. കൂടാതെ, ഏഷ്യൻ കോണ്ടിനെന്റൽ വിഭാഗത്തിൽ 14 പേരും മത്സരിക്കും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെന്റ് ഖത്തറിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam