സൗജന്യ അന്താരാഷ്ട്ര കോളുകൾക്ക് വിർജിൻ മൊബൈൽ യു.എ.ഇയുടെ പുതിയ പ്ലാൻ

Published : Oct 28, 2025, 12:34 PM IST
Virgin Mobile UAE

Synopsis

എല്ലാ മാസവും 500 സൗജന്യ ഇന്റർനാഷണൽ മിനിറ്റുകൾ ആസ്വദിക്കാം

പ്രവാസികൾക്ക് അന്താരാഷ്ട്ര കോളുകളിൽ സൗജന്യ മിനിറ്റുകൾ ഉറപ്പാക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് വിർജിൻ മൊബൈൽ യു.എ.ഇ.

പുതിയ “വൺ കൺട്രി കോൾസ്” പ്ലാനിലൂടെ എല്ലാ മാസവും 500 സൗജന്യ ഇന്റർനാഷണൽ മിനിറ്റുകൾ ആസ്വദിക്കാം. 14ജിബി പ്ലാനിന് മുകളിൽ സബ്സ്ക്രൈബ് ചെയ്തവർക്കാണ് ഇത് ബാധകം. ഏതെങ്കിലും ഒരു രാജ്യത്തേക്കുള്ള കോളുകളിലാണ് ആനുകൂല്യം ലഭിക്കുക. 21 സ്ഥലങ്ങളാണ് ഇതിന്റെ പരിധിയിൽ വരുന്നത്.

നിലവിൽ ചെറിയ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തവർക്കും 59 ദിർഹം വീതം മാസം നൽകി ഈ സേവനം ആസ്വദിക്കാം.

വിർജിൻ മൊബൈൽ യു.എ.ഇ ആപ് ഉപയോഗിച്ച് പുതിയ ഉപയോക്താക്കൾക്കും നിലവിലുള്ള ഉപയോക്താക്കൾക്കും നേരിട്ട് വൺ കൺട്രി കോൾസ് പ്ലാൻ തെരഞ്ഞെടുക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ