സമാധാന ചർച്ച തുടങ്ങി; യെമനിൽ സൈനിക നടപടികൾ നിർത്തിവെച്ചതായി അറബ് സഖ്യസേന

Published : Mar 30, 2022, 09:24 PM IST
സമാധാന ചർച്ച തുടങ്ങി; യെമനിൽ സൈനിക നടപടികൾ നിർത്തിവെച്ചതായി അറബ് സഖ്യസേന

Synopsis

ബുധനാഴ്ച രാവിലെ ആറ് മുതൽ യെമനിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി  പ്രഖ്യാപിച്ചു. 

റിയാദ്: ഗൾഫ് സഹകരണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റിയാദിൽ സമാധാന ചർച്ച ആരംഭിച്ച സാഹചര്യത്തിലും വിശുദ്ധ റംസാൻ മാസത്തിന്റെ പശ്ചാത്തലത്തിലും യെമനിലെ സൈനിക നടപടികൾ നിർത്തിവെച്ചതായി അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. ബുധനാഴ്ച രാവിലെ ആറ് മുതൽ യെമനിലെ മുഴുവൻ സൈനിക പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. 

കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് അൽ ഹജ്‌റഫിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. യമൻ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി  ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയുടെ മേൽനോട്ടത്തിലാണ് ചർച്ചകൾ നടന്നുവരികയാണ്. സഖ്യസേന വെടിനിർത്തൽ പാലിക്കുമെന്നും വെടിനിർത്തൽ വിജയകരമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിശുദ്ധ റമദാൻ മാസത്തിൽ സമാധാനത്തിനും സുസ്ഥിരതക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ബ്രിഗേഡിയർ തുർക്കി അൽ മാലികി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി