ദുബായ് ഗവണ്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മലയാളിയുടെ കമ്പനിക്ക്

By Web TeamFirst Published Dec 19, 2018, 11:18 AM IST
Highlights

തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ പരിശോധിച്ചാണ്, ദുബായ് ഗവണ്‍മെന്റ് തഖ്ദീര്‍ അവാര്‍ഡ് നല്‍കുന്നത്. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡാണിത്.

ദുബായ്: ദുബായ് ഗവണ്‍മെന്റിന്റെ തഖ്ദീര്‍ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് ലഭിച്ചു. രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന്, അരോമ ഉടമ പി കെ സജീവ് അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് അവാർഡ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്തുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പി. കെ സജീവ് പറഞ്ഞു. 

തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, തൊഴിലാളികള്‍ക്ക് മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷാ, ശമ്പള കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ പരിശോധിച്ചാണ്, ദുബായ് ഗവണ്‍മെന്റ് തഖ്ദീര്‍ അവാര്‍ഡ് നല്‍കുന്നത്. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡാണിത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്, മലയാളിയുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനിയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദിന്റെ മകന്‍ ശൈഖ് മന്‍സൂറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്തുന്നതില്‍, അരോമ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി എം ഡിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ പി.കെ.സജീവ് പറഞ്ഞു. 2016ല്‍ തഖ്ദീര്‍ അവാര്‍ഡ് ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ഈ പുരസ്‌ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ കെട്ടിട നിര്‍മാണ സ്ഥാപനം കൂടിയാണിത്. എന്‍ജിനീയര്‍ കൂടിയായ സജീവ് , 1998 ലാണ് അരോമ ആരംഭിച്ചത്.  ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളില്‍ നിന്നുള്ള 3500ലേറെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. രണ്ടു സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് പി കെ സജീവ്.

click me!