ഇന്ത്യ-സൗദി സൈനിക സഹകരണം; കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ 'വിക്രം' സൗദിയിലെത്തി

By Web TeamFirst Published Dec 19, 2018, 10:57 AM IST
Highlights

സൗദിയും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പടക്കപ്പൽ 'വിക്രം' ഈ മാസം 16ന് ദമാം കിങ് അബ്ദുൽ അസീസ് തുറമുഖത്ത് എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക - നയതന്ത്ര ബന്ധം കൂടുതൽ ശക്തമാണെന്ന് കപ്പലിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. 

ഇന്ത്യൻ തീര സംരക്ഷണ സേനയുടെ പടക്കപ്പൽ 'വിക്രം' സൗദിയിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള  സൈനിക - നയതന്ത്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ്  ഇന്ത്യൻ തീര സംരക്ഷണ സേനയുടെ സന്ദർശന ലക്ഷ്യമെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു.

സൗദിയും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പടക്കപ്പൽ 'വിക്രം' ഈ മാസം 16ന് ദമാം കിങ് അബ്ദുൽ അസീസ് തുറമുഖത്ത് എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക - നയതന്ത്ര ബന്ധം കൂടുതൽ ശക്തമാണെന്ന് കപ്പലിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. അതിന്റെ ഭാഗമായാണ് എല്ലാവർഷവും ഇന്ത്യൻ തീര സംരക്ഷണ സേനയുടെ കപ്പൽ സൗദി സന്ദർശിക്കുന്നത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ഉന്നതിയിൽ എത്തിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് 'വിക്രമിന്റെ' കമാന്റിങ് ഓഫീസർ കമാൻഡന്റ് രാജ് കമാൽ സിൻഹ പറഞ്ഞു. എംബസി ഡിഫെൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാലും സൗദി നാവികസേനാ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അത്യാധുനിക സുരക്ഷ സജ്ജീകരണങ്ങളുള്ള കപ്പൽ കാണുന്നതിനും കപ്പലിൽ ഒരുക്കിയ പ്രത്യേക കലാ വിരുന്നു ആസ്വദിക്കുന്നതിനുമായി ക്ഷണിക്കപ്പെട്ട അതിഥികളും എത്തിയിരുന്നു. ഇന്ന് സൗദിയിൽ നിന്ന് തിരിക്കുന്ന കപ്പൽ യുഎഇയും ഒമാനും സന്ദർശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.  

click me!