ദുരിതബാധിതര്‍ക്കായി ആദ്യ ദിനങ്ങളില്‍ പ്രവാസികള്‍ അയച്ചത് 12 കണ്ടെയ്നര്‍ സാധനങ്ങള്‍

By Web TeamFirst Published Aug 21, 2018, 1:45 AM IST
Highlights

പ്രളയം ശക്തമായ ആദ്യ ദിവസങ്ങളില്‍ തന്നെ യുഎഇയിലെ പ്രവാസികള്‍ ദുരിതാശ്വാസ സഹായ കാമ്പയിന് തുടക്കമിട്ടിരുന്നു. കേരളത്തെ സഹായിക്കണമെന്ന് ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആഹ്വാനം ചെയ്തതോടെ നിയമ തടസ്സങ്ങളെല്ലാം മാറിക്കിട്ടിയ ആശ്വാസത്തില്‍ സഹായ വസ്തുക്കളുടെ പ്രവാഹമായി. 

ദുബായ്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയേകി യു.എ.ഇയിലെ പ്രവാസികൾ. ആദ്യ ദിനങ്ങളില്‍ 12 കണ്ടെയ്നര്‍ സാധനങ്ങളാണ് നാട്ടിലേക്കയച്ചത്

പ്രളയം ശക്തമായ ആദ്യ ദിവസങ്ങളില്‍ തന്നെ യുഎഇയിലെ പ്രവാസികള്‍ ദുരിതാശ്വാസ സഹായ കാമ്പയിന് തുടക്കമിട്ടിരുന്നു. കേരളത്തെ സഹായിക്കണമെന്ന് ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആഹ്വാനം ചെയ്തതോടെ നിയമ തടസ്സങ്ങളെല്ലാം മാറിക്കിട്ടിയ ആശ്വാസത്തില്‍ സഹായ വസ്തുക്കളുടെ പ്രവാഹമായി. ബലി പെരുന്നാളിന്‍റെ അവധി മാറ്റിച്ച് കുട്ടികളും വീട്ടമ്മമാരുമടക്കമുള്ളവര്‍ നാട്ടിലേക്ക് കയറ്റിവിടുന്ന വസ്തുക്കള്‍ പായ്ക്ക് ചെയ്യുന്ന കാഴ്ചയാണ് എല്ലായിടത്തും.

യുഎഇയിലെ ഏഴു എമിറേറ്റുകളില്‍ നിന്നായി ആദ്യമൂന്നു ദുവസങ്ങളില്‍ 12 കണ്ടെയ്നര്‍ അതായത് അഞ്ചുകോടി വിലമതിക്കുന്ന സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  അയച്ചത്. വിവിധ കാര്‍ഗോ കമ്പനികള്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്തതും  ഗുണകരമായി. ആദ്യഘട്ടത്തില്‍ ടോര്‍ച്ച്, എമര്‍ജന്‍സി ലൈറ്റ്, ഗ്ലൗസ്, ഡെറ്റോള്‍, നാപ്കിന്‍,ചെരുപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് അയച്ചത്. 20,000 കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

വിവിധ മലയാളി സംഘടനകളും, കൂട്ടായ്മകളും  പ്രവാസലോകത്ത് നിന്ന് തങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ടണ്‍ കണ്ക്കിന് സാധാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തും.

click me!