ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് ആയിരത്തോളം മലയാളികള്‍, ആകെ വിദേശികള്‍ കാല്‍ലക്ഷം

By Web TeamFirst Published Jul 23, 2021, 6:14 PM IST
Highlights

സൗദി തീര്‍ത്ഥാടകരുടെ മൊത്തം എണ്ണം 33,000. ബാക്കിയെല്ലാം വിദേശികളാണ്. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളെ വിലക്കിയിരുന്നെങ്കിലും നൂറ്റമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ താമസിക്കുന്ന സൗദിക്കുള്ളില്‍ നിന്ന് തന്നെ 150 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി.

റിയാദ്: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് ആയിരത്തോളം മലയാളികള്‍. ഏതാനും ആയിരം ഇന്ത്യാക്കാരില്‍ നല്ലൊരു പങ്ക് മലയാളികളായിരുന്നു. സൗദിയിലുള്ള മൊത്തം വിദേശികളില്‍ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 25000ത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. സൗദി പൗരന്മാരും വിദേശികളുമായി മൊത്തം ഹജ്ജ് നിര്‍വഹിച്ചവരുടെ എണ്ണം 58,518 ആണ്. ഇതില്‍ 25,702 സ്ത്രീകളാണ്.

സൗദി തീര്‍ത്ഥാടകരുടെ മൊത്തം എണ്ണം 33,000. ബാക്കിയെല്ലാം വിദേശികളാണ്. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളെ വിലക്കിയിരുന്നെങ്കിലും നൂറ്റമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ താമസിക്കുന്ന സൗദിക്കുള്ളില്‍ നിന്ന് തന്നെ 150 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിസന്ധിക്കിടയിലും ആഗോള മാനത്തില്‍ തന്നെ ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാനായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!