റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : Apr 02, 2022, 12:00 AM ISTUpdated : Apr 02, 2022, 12:01 AM IST
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Synopsis

കൊവിഡ് മഹാമാരിയുടെ 2 വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. 

റിയാദ്: ബത്ഹ ദഅ്വ&അവൈര്‍നസ് സൊസൈറ്റിയുടെയും റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സംയുക്താഭിമഖ്യത്തില്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ 2 വര്‍ഷങ്ങള്‍ക്കു ശേഷം ഇസ്ലാമിക മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ബത്ത്ഹ ഷാര റെയിലില്‍ റിയാദ് ബാങ്കിനും, പാരഗണ്‍ റെസ്റ്റോറന്റിനും  ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രധാന ഓഢിറ്റോറിയത്തിലും, സുമേശി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സുമേശി ശാഖക്ക് കീഴിലുള്ള ഓഢിറ്റോറിയത്തിലുമാണ് ഈ വര്‍ഷം ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. 

ദിനം പ്രതി നോമ്പു തുറക്കാനെത്തുന്ന നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കുവാനും, അവര്‍ക്കുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മുഹമ്മദ് സുല്‍ഫിക്കര്‍ ചെയര്‍മാന്‍, അഡ്വക്കറ്റ് അബ്ദുല്‍ജലീല്‍, മൂസാ തലപ്പാടി, വൈസ് ചെയര്‍മാന്‍മാര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ജനറല്‍ കണ്‍വീനര്‍, നൗഷാദ് മടവൂര്‍, ഫൈസല്‍ ബുഹാരി ജോയിന്റ് കണ്‍വീനര്‍മാര്‍, ഇഖ്ബാല്‍ വേങ്ങര, വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍, എന്നിവര്‍ നേതൃത്വം നല്‍കുന്ന വിപുലമായ സംഘാടക സമതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ബുസ്താനി അറിയിച്ചു. 

നോമ്പുതുറയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി സജ്ജീകരിക്കുന്നതിനായി മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി ,ഹനീഫ മാസ്റ്റര്‍, ഹസനുല്‍ ബന്ന, ഫൈസല്‍ കുനിയില്‍, അബ്ദുസ്സലാം ബുസ്താനി, സിബ്ഗത്തുള്ള, ബഷീര്‍ സ്വലാഹി, അഷ്‌റഫ് തലപ്പാടി, അറഫാത്ത് കോട്ടയം, മുജീബ് ഒതായി, നിസാര്‍ കെ., മുജിബ് ഇരുമ്പുഴി, ഷംസുദ്ദീന്‍ പുനലൂര്‍ , അഷ്‌റഫ് തിരുവനന്തപുരം, കബീര്‍ ആലുവ, ഉമര്‍ ഖാന്‍ തിരുവനന്തപുരം, ഷുക്കൂര്‍ ചേലാമ്പ്ര, ജലീല്‍ ആലപ്പുഴ, ഗഫൂര്‍ ഒതായി, മുജീബ് റഹ്മാന്‍, വലീദ് ഖാന്‍, വാജിദ് ചെറുമുക്ക്, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദാലി അരിപ്ര, നബീല്‍ പി.പി, ഷംസുദ്ദീന്‍, സല്‍മാന്‍, മാസിന്‍ മുഹമ്മദാലി, റഷീദ് കടവത്ത്, മുഹമ്മദാലി, ബാസില്‍ പി.പി, ഷാജഹാന്‍ എന്‍, തഹ്‌സിന്‍, നജീബ് സി, ശംസുദ്ദീന്‍ അരിപ്ര, കമറുദ്ദീന്‍, സനീര്‍ എം, ആസിഫ്, ഫിറോസ്, സക്കരിയ, യാക്കൂബ്, മുസ്തഫ മഞ്ചേശ്വരം, അബ്ദുല്‍ ബാസിത് തലപ്പാടി, അമീര്‍ അരൂര്‍, റഷീദ് റിസ, ഹക്കീം, നാദിര്‍ പാലത്തിങ്ങല്‍, നസ്രി അരൂര്‍ എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചതായി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി അറിയിച്ചു. 

റമദാനിലെ എല്ലാ ദിനങ്ങളിലും അസര്‍ നമകാരത്തോടെ ഇഫ്താര്‍ ഓഡിറ്റോറിയം പ്രവര്‍ത്തനമാരംഭിക്കും. ഇസ്ലാമിക വിജ്ഞാന സദസ്സുകളും, വിഷയാധിഷ്ഠിത പഠന ക്ലാസ്സുകളും, ലേണ്‍ ദി ഖുര്‍ആന്‍ പാഠപുസ്തക സൗജന്യ വിതരണവും, മത വിജ്ഞാനങ്ങളിലുള്ള സംശയ നിവാരണവും ഇഫ്താറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ബത്ഹ ദഅ്വ&അവൈര്‍നസ് സെന്റര്‍ മലയാള വിഭാഗം ദാഈ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മദീനി സന്ദേശം നല്‍കി. സാജിദ് കൊച്ചി, ഹസനുല്‍ ബന്ന, ഹനീഫ മാസ്റ്റര്‍, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ സ്വാഗതവും, നൗഷാദ് മടവൂര്‍ നന്ദിയും പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം