
റിയാദ്: റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ തിരുവല്ല സ്വദേശി ആശ ചെറിയാൻ (48) നിര്യാതയായി. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12-ന് ആണ് മരിച്ചത്. ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച എട്വത കാട്ടുനിലം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
അധ്യാപന രംഗത്ത് ദീർഘകാലമായുള്ള ആശ ചെറിയാൻ ആദ്യം നിലമ്പൂരിലെ പീവീസ് പബ്ലിക് സ്കൂളിൽ ജോലി ചെയ്തിരുന്നു. ശേഷം 2002 മാർച്ചിലാണ് റിയാദിലെത്തി അൽ യാസ്മിൻ സ്കൂളിൽ ചേരുന്നത്. 21 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അതിനിടയിലും സ്കൂളിൽ തന്റെ ചുമതല വഹിക്കാൻ കൃത്യമായി എത്തിയിരുന്നു.
വിദഗ്ധ ചികിത്സക്കായി അടുത്തിടെയാണ് നാട്ടിൽ പോയത്. ഈ മാസം 16 മുതൽ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് എബിച്ചൻ കഴിഞ്ഞ 25 വർഷമായി റിയാദിലെ മിഡിൽ ഈസ്റ്റ് സ്‍പെഷ്യലൈസ്ഡ് കേബിൾസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഏക മകൾ എവ്ലിൻ കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വിയോഗത്തിൽ അൽ യാസ്മിൻ സ്കൂൾ മാനേജ്‍മെന്റും സഹ അധ്യാപകരും മറ്റ് ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും അനുശോചനം അറിയിച്ചു.
Read also: റിയാദിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന മലയാളി വനിത നാട്ടിൽ നിര്യാതയായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ