Latest Videos

ലോക കേരള സഭയിലെ നൃത്ത പരിപാടിക്ക് പണം വാങ്ങിയിട്ടില്ലെന്ന് ആശാ ശരത്

By Web TeamFirst Published Feb 17, 2019, 10:15 AM IST
Highlights

101 നര്‍ത്തകിമാര്‍ക്കൊപ്പം തനിക്ക് ലോക കേരള സഭയുടെ വേദിയിലെത്താനുള്ള ഭാഗ്യമുണ്ടായി. എന്നാല്‍ നൃത്തപരിപാടിക്ക് താന്‍ പ്രതിഫലം വാങ്ങിയെന്നും സര്‍ക്കാറിന്റെ ധൂര്‍ത്താണ് നടക്കുന്നതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണ്. 

ദുബായ്: ലോക കേരള സഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ക്ക് താന്‍ പണം വാങ്ങിയിട്ടില്ലെന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്. പരിപാടിയുടെ പേരില്‍ സര്‍ക്കാറിന്റെ ധൂര്‍ത്താണ് നടക്കുന്നതെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത തെറ്റാണെന്നും ആശ ശരത് ദുബായില്‍ വെച്ച് മനോരമയോട് പറഞ്ഞു.

101 നര്‍ത്തകിമാര്‍ക്കൊപ്പം തനിക്ക് ലോക കേരള സഭയുടെ വേദിയിലെത്താനുള്ള ഭാഗ്യമുണ്ടായി. എന്നാല്‍ നൃത്തപരിപാടിക്ക് താന്‍ പ്രതിഫലം വാങ്ങിയെന്നും സര്‍ക്കാറിന്റെ ധൂര്‍ത്താണ് നടക്കുന്നതെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണ്. നാടിനോടുള്ള തന്റെ സമര്‍പ്പണം മാത്രമായിരുന്നു ആ നൃത്ത പരിപാടി. അങ്ങോട്ട് പണം ചിലവാക്കിയാണ് പരിപാടി നടത്തിയത്. മലയാളിയും ലോക കേരളസഭാ അംഗവുമെന്ന നിലയില്‍ തനിക്ക് അതില്‍ അഭിമാനമുണ്ടെന്നും ആശ ശരത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പ്രവാസികളുടെ നിരവധി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതില്‍ സന്തോഷമുണ്ട്. പ്രവാസി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. വനിതാ സെല്‍, ടോള്‍ ഫ്രീ നമ്പര്‍ എന്നിങ്ങനെയുള്ള പരിഹാര മാര്‍ഗങ്ങളുണ്ടായെന്നും ആശ ശരത് പറഞ്ഞു.

click me!