154 കുപ്പി മദ്യവുമായി പ്രവാസി യുവാവ് പൊലീസിന്റെ പിടിയിലായി

By Web TeamFirst Published Nov 30, 2022, 9:50 PM IST
Highlights

154 കുപ്പി മദ്യം ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മദ്യശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്. 154 കുപ്പി മദ്യം ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. പിടിയിലായത് ഏഷ്യക്കാരനാണെന്ന് മാത്രമാണ് ഔദ്യോഗിക അറിയിപ്പുകളില്‍ പറയുന്നത്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

الاعلام الأمني :

قطاع الأمن العام ممثلا بمديرية أمن الأحمدي
يتمكن من ضبط شخص آسيوي الجنسية بحوزته عدد 154 قنينه بها مواد يشتبه انها مسكرة حيث تم احالته الى جهة الاختصاص لاتخاذ الاجراءات القانونية بحقه pic.twitter.com/5SYGSCPR3r

— وزارة الداخلية (@Moi_kuw)


Read also: ചുവപ്പ് സിഗ്നല്‍ മറികടന്ന പ്രവാസി ഡ്രൈവര്‍ ജയിലിലായി; വന്‍തുക പിഴയും നാടുകടത്തലും ശിക്ഷ

അതേസമയം നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ പരിശോധന ശക്തമായി തുടരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 45 താമസ നിയമലംഘകരെ പിടികൂടി.

ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് മൂന്ന് നിയമലംഘനങ്ങളും കണ്ടെത്തി. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട ഏഴു പേരെയും അറസ്റ്റ് ചെയ്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടിയെടുക്കും.

Read also: തിരക്കേറിയ റോഡിന് നടുവിലൂടെ പാഞ്ഞോടി ഒട്ടകം; പരിഭ്രാന്തരായി വാഹനയാത്രക്കാര്‍

click me!