
മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ അസ്‍കറിന് സമീപത്തായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസിയെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏഷ്യക്കാരനായ പ്രവാസിയാണ് മരണപ്പെട്ടതെന്ന് മാത്രമേ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലുള്ളൂ. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
യുഎഇയില്‍ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍
ദുബൈ: യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍. ആലപ്പുഴ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് ചിറയില്‍ കിഴക്കേതില്‍ ജോബിന്‍ ജോര്‍ജാണ് ദുബൈയില്‍ മരണപ്പെട്ടത്.
ദുബൈ പൊലീസില്‍ നിന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പിതാവിന്റെ പേര് ജോസഫ് ജോര്‍ജ് എന്നും മാതാവിന്റെ പേര് വത്സമ്മ ജോര്‍ജ് എന്നുമാണ് രേഖകളിലുള്ളത്. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് അഭ്യര്‍ത്ഥന. ഫോണ്‍ നമ്പര്‍ 00971561320653
Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചത്. കൊറിയർ കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രദീപ് ഇക്കഴിഞ്ഞ ജൂണിലാണ് മരിച്ചത്.
അസ്വഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്ന നടപടികൾ നീണ്ടുപോയി. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിൽ അസീർ പ്രവാസി സംഘം ഏരിയ റിലീഫ് വിങ് കൺവീനർ ഷൗക്കത്തലി ആലത്തൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുന്നോട്ട് വന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ