
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് (Gas cylinder exploded) പ്രവാസിക്ക് പരിക്ക് (Expat injured). ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു സംഭവം. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.
സ്‍ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ഫഹാഹീലില്‍ നിന്നും മംഗഫില്‍ നിന്നുമുള്ള അഗ്നിശമന സേനാ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റ പ്രവാസിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തീ പൂര്‍ണമായും അണച്ച് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam