
അജ്‍മാന്‍: യുഎഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിതരണം ചെയ്‍ത സംഭവത്തില്‍ യുവാവിന് ശിക്ഷ വിധിച്ചു. ഔദ്യോഗിക രേഖകള്‍ കൃത്രിമമായി നിര്‍മിച്ച 33 വയസുകാരനായ വിദേശിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് അജ്‍മാന്‍ കോടതി വിധിച്ചത്.
വ്യാജ ഹൈസ്‍കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് വിതരണം ചെയ്യന്നതിനിടെ യുവാവിനെ അജ്‍മാന്‍ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. 1500 ദിര്‍ഹത്തിനാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയത്. ഇയാളുടെ വാഹനം പരിശോധിച്ചപ്പോള്‍ ലാപ്‍ടോപ്പും പ്രിന്ററും കാറിന്റെ ബാറ്ററിയുമായി ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് കണ്ടെത്തി. നിരവധി ഔദ്യോഗിക സീലുകളും വിവിധ അറബ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോഗോകളും ലാപ്‍ടോപ്പിലുണ്ടായിരുന്നു. ലാപ്‍ടോപ്പും പ്രിന്ററും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊലീസിന് ഒരു അജ്ഞാത വ്യക്തി വിവരം നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങളെല്ലാം തന്റേത് തന്നെയാണെന്നും ഇയാള്‍ സമ്മതിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam