ആതുര സേവന രംഗത്തെ മികവിന് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം

Web Desk   | Asianet News
Published : Mar 15, 2022, 04:17 PM ISTUpdated : Mar 15, 2022, 04:23 PM IST
ആതുര സേവന രംഗത്തെ മികവിന്  ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം

Synopsis

കുവൈത്തിലെ  ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ പുരസ്കാരം വലിയ പ്രചോദനാമാകും എന്നതിനുള്ള തെളിവാണ് നഴ്സിംഗ് എക്സലൻസ് അവാർഡിനുള്ള മികച്ച പങ്കാളിത്തം സൂചിപ്പിക്കുന്നത്. 

കുവൈറ്റിൽ ജോലിചെയ്യുന്ന അംഗീകൃത നഴ്സുമാർക്കായി ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന ആദരമാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് (Asianet News Nursing Excelence awards 2022). നഴ്സുമാരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് ഒരുക്കുന്നത്.  

ആരോഗ്യസംരക്ഷണരംഗത്തും  സമൂഹത്തിലും നഴ്സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിക്കുന്നതിനുള്ള  ഈ പുരസ്കാരം നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. 

കുവൈത്തിലെ  ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ പുരസ്കാരം വലിയ പ്രചോദനാമാകും എന്നതിനുള്ള തെളിവാണ് നഴ്സിംഗ് എക്സലൻസ് അവാർഡിനുള്ള മികച്ച പങ്കാളിത്തം സൂചിപ്പിക്കുന്നത്. 

യൂത്ത്‌ ഐക്കൺ, നേഴ്‌സ് ഓഫ് ദി ഇയർ, ലൈഫ് ടൈം അച്ചീവ്‌മെന്റ്, നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ, കോവിഡ് വാരിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡുകൾ.  ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഒരു മലയാള ദൃശ്യ മാധ്യമം നഴ്സിംഗ് സമൂഹത്തെ ആദരിക്കുന്നത്.

"

കാരുണ്യവും സ്നേഹവും കൈമുതലാക്കി അനേകം ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ, ആതുര ചികിത്സാ  രംഗത്ത് മികവ് തെളിയിച്ച ഭൂമിയിലെ മാലാഖമാരെ ഈ അവാർഡിനായി നിങ്ങൾക്കും നോമിനേറ്റ് ചെയ്യാം.   നോമിനേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 15 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഘോഷത്തിമിർപ്പിൽ ഖത്തർ, ദർബ് അൽ സായിയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം
Be the Millionaire – മെഗാ ഡീൽസിന്റെ പുതിയ ഡ്രോ; മൊത്തം QAR 1,100,000 ക്യാഷ് പ്രൈസുകൾ