Asianet News MalayalamAsianet News Malayalam

സുഡാന്‍ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്. പുതിയ വിസയിലെത്തുന്നവര്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക.

Kuwait ban visas to Sudanese
Author
Kuwait City, First Published Nov 12, 2021, 11:16 AM IST

കുവൈത്ത് സിറ്റി: സുഡാന്‍ പൗരന്മാര്‍ക്ക്(Sudan citizens) കുവൈത്തില്‍(Kuwait) വിസ(visa) വിലക്ക്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ താമസകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. 

ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്. പുതിയ വിസയിലെത്തുന്നവര്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. ഇതോടെ കുവൈത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്ഥാന്‍, ഇറാന്‍, അഫ്ഗാന്‍, യെമന്‍, ലെബനന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. 

 

പരിശോധന ശക്തം; ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തിയതായി (Deported) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of Interior) നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ (Deportation Department and Temporary Arrest Affairs) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്‍ത് എത്രയും വേഗം നാടുകടത്തണമെന്ന നിര്‍ദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ് നല്‍കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios