
ലണ്ടന്‍: ലോകമെമ്പാടുമുള്ള മുഴുവന്‍ ആസ്തിയും മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി യുകെ കോടതിയെ(UK Court) സമീപിച്ച് പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് (NMC Group)സ്ഥാപകനുമായ ബി ആര്‍ ഷെട്ടി(B R Shetty). ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബി ആര്‍ ഷെട്ടിയും നടപടി നേരിട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെ കോടതിയെ സമീപിച്ചത്.
ബാങ്ക് നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസിന്റെ വിചാരണ ഇംഗ്ലണ്ടിന് പകരം യുഎഇ കോടതിയില്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരം 2020 ഡിസംബറിലാണ് ലണ്ടനിലെ ഹൈക്കോടതി ബി ആര്‍ ഷെട്ടിയുടെയും എന്‍എംസി ഗ്രൂപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ലോകമെമ്പാടുമുള്ള ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഷെട്ടിയും സംഘവും യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും മരവിപ്പിക്കാന്‍ യുകെ കോടതി ഉത്തരവ്
ദില്ലി: പ്രവാസി വ്യവസായി ബി ആർ ഷെട്ടിക്ക് (br shetty) ജേഴ്സി ദ്വീപിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും രഹസ്യ നിക്ഷേപമെന്ന് പാൻഡോര പേപ്പർ (Pandora Paper) വെളിപ്പെടുത്തൽ. 6 ബില്യൺ ഡോളറിലധികം കടബാധ്യത നിലനിൽക്കേയാണ് ഷെട്ടിയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. ഷെട്ടിക്ക് വിദേശത്ത് 80 ലധികം കമ്പനികളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുൻ സോളിസിറ്റർ ജനറലായിരുന്ന ഹരീഷ് സാൽവെ, ലണ്ടനിൽ വീട് വാങ്ങാൻ വിദേശത്ത് കമ്പനി ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.
2013 മുതലാണ് ജേഴ്സിയിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും ബി ആർ ഷെട്ടി കമ്പനികൾ ഉണ്ടാക്കി പ്രധാനമായും രഹസ്യനിക്ഷേപം നടത്തിയതെന്നാണ് പാൻഡോര വെളിപ്പെടുത്തൽ. ഈ കമ്പനികൾക്കെല്ലാം ബിആർ ഷെട്ടിയുടെ പ്രധാന കമ്പനിയായ ട്രാവലക്സ് ഹോൾഡിങ്സ് ലിമറ്റിഡുമായി ബന്ധവുമുണ്ട്. 2017 വരെ രഹസ്യ നിക്ഷേപം നടത്തിയ കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകൾ പുതുക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനികളില്ലെല്ലാം ബി ആർ ഷെട്ടിയുടെ കുടുംബങ്ങൾക്കും പങ്കാളിത്തമുള്ളതായും റിപ്പോർട്ടുണ്ട്. കോടി കണക്കിന് രൂപ വായ്പ എടുത്ത തിരിച്ചടക്കാത്തതിന് യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയമനടപടി ബി ആർ ഷെട്ടി നേരിടുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവേ 2015 ൽ ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ ഒരു കമ്പനി ഏറ്റെടുത്തതായാണ് വെളിപ്പെടുത്തൽ. ഇത് ലണ്ടനിൽ ഒരു വീട് വാങ്ങാനായാണെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തി. ദ്വീപിലെ ദ മാർസുൽ കമ്പനിയുടെ അൻപതിനായി ഓഹരികൾ വാങ്ങിയാണ് കന്പനി ഹരീഷ് സാൽവേ ഏറ്റെടുത്തത്. ഇടപാടുകൾ നിയന്ത്രിക്കുന്ന കന്പനി ഹരീഷ് സാൽവേയെ പൊളിറ്റിക്കിലി എക്സ്പോസ്ഡ് പേഴ്സൺ എന്ന പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയതെന്നും രേഖകൾ പുറത്ത് വിട്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംജിഎഫ് ഗ്രൂപ്പ് ഉടമ ശ്രാവൺ ഗുപ്തക്കും ഇറ്റാസ്ക ഇൻറർനാഷണൽ ലിമിറ്റഡ് എന്ന കന്പനയിൽ ബ്രീട്ടീഷ് വിർജിൻ ദ്വീപിൽ നിക്ഷേപം ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam