അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി

Published : Dec 16, 2025, 03:01 PM IST
bahrain flag

Synopsis

ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ. രാജ്യമെങ്ങും വലിയ ആഘോഷം. ആഘോഷത്തിൽ പങ്കുചേർന്ന് പ്രവാസികളും. ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും.

മനാമ: 54-ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. അഭിമാനത്തിന്‍റെയും നേട്ടത്തിന്‍റെയും 54 വർഷങ്ങൾ ആഘോഷിക്കുകയാണ് രാജ്യം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്‍റെ വാർഷികവും രാജ്യത്തിന്‍റെ ദേശീയ ദിനവും വിപുലമായി ആഘോഷിക്കുകയാണ് ബഹ്റൈൻ ജനത. സമാധാനത്തി​ന്‍റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും മഹത്തായ സന്ദേശം ലോകത്തിന് നൽകിയാണ് ബഹ്റൈൻ 54ന്‍റെ നിറവിലെത്തിയത്. സ്വദേശികൾക്കൊപ്പം പ്രവാസികളും ദേശീയ ദിനം ആഘോഷിക്കുകയാണ്.

ഭരണാധികാരി ഹമദ്​ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹമായ നേട്ടങ്ങളാണ് ഇക്കാലമത്രയും​ ബഹ്​റൈൻ കൈവരിച്ചത്​. അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യം മുന്നിലായിരുന്നു. ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും സന്നിഹിതനാകും. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ‘സെലിബ്രേറ്റ് ബഹ്റൈൻ’ എന്ന പേരിൽ വിപുലമായ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് സാഖിറിലെ ബിഐസിയിൽ വൈകിട്ട് ഏഴുമുതൽ കരിമരുന്ന് പ്രകടനമുണ്ടാകും. സാമൂഹിക സംഘടനകളും പ്രവാസി കൂട്ടായ്മകളും വിവിധ പരിപാടികളുമായി സജീവമായി ആഘോഷങ്ങളിൽ പങ്കുചേരുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി
സൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്