
ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയിൽ അഞ്ച് വിജയികൾ 100,000 ദിർഹംവീതം നേടി. യു.എ.ഇ, ഇന്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
മലയാളിയായ അജയ് കുമാറാണ് ഒരു വിജയി. ദുബായിൽ 17 വർഷമായി ജീവിക്കുന്ന അദ്ദേഹം ഫൈനാൻസ് അനലിസ്റ്റായി ജോലിനോക്കുകയാണ്.
വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം പ്രാങ്ക് ആണെന്നാണ് കരുതിയതെന്ന് അജയ് പറയുന്നു. പത്ത് പേർക്കൊപ്പമാണ് അജയ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഗുജറാത്തിൽ നിന്നുള്ള റിതേഷ് ധാനക്, ബിഹാറിൽ നിന്നുള്ള ഷക്കീൽ അഹമ്മദ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റു വിജയികൾ. യു.എ.ഇയിൽ നിന്നുള്ള അലി അൽകാബി, ബഹ്റൈനിൽ നിന്നുള്ള ശ്രീജിത് ശ്രീധരൻ എന്നിവരാണ് മറ്റുള്ള വിജയികൾ.
ഡിസംബറിൽ 30 മില്യൺ ദിർഹമാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ജനുവരി മൂന്നിനാണ് ലൈവ് ഡ്രോ. സമാശ്വാസ സമ്മാനമായി 50,000 ദിർഹംവീതവും നൽകും.
ഇനി മൂന്നു വീക്കിലി ഇ-ഡ്രോകളാണ് ഉള്ളത്. ബിഗ് വിൻ മത്സരവും നടക്കുന്നുണ്ട്. ഡിസംബർ 24 വരെ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. നാല് പേരെ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ നേടാനാകും.
ഡ്രീം കാർ സീരിസിലും പങ്കെടുക്കാം. ഒരു ബി.എം.ഡബ്ല്യു 430ഐ ആണ് ജനുവരി മൂന്നിന് നേടാനാകുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam