
മനാമ: കെഎംസിസി ബഹ്റൈന്‍(KMCC, Bahrain) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം 24 ന് നടക്കും. മനാമ(Manama) ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ് ബില്‍ഡിങ്ങില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകുന്നേരം 6.30ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് ഓപ്പണിങ് നടത്തി ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ഔദ്യോഗിക ഉദ്ഘാടനം നടത്താന്‍ സാധിച്ചിരുന്നില്ല. നാലരപ്പതിറ്റാണ്ടിലേറെയുള്ള യാത്രയില്‍ ബഹ്റൈന്‍ കെഎംസിസിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഒരു അടയാളപ്പെടുത്തലാണിത്.
ഗള്‍ഫ് മേഖലയിലെ കെഎംസിസിയുടെ ഏറ്റവും വലിയ ഓഫീസെന്ന് വിശേഷിപ്പിക്കാവുന്നത് ഏറെ അഭിമാനമുള്ളതാണ്, 6,500 സ്‌ക്വയര്‍ ഫിറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ ഓരോ ജില്ലാ കമ്മറ്റികള്‍ക്കും, സി എച്ച് സെന്ററിനും പ്രത്യേകം ഓഫീസും പൊതു പരിപാടികള്‍ക്കായി രണ്ട് ഹാളുകളും ലൈബ്രറിയും, പ്രാര്‍ത്ഥന ഹാളും, പ്രത്യക കോണ്‍ഫ്രന്‍സ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സംഘശക്തിയുടെയും കൂട്ടുത്തരവാദിത്ത്വത്തിന്റെയും കരുതലില്‍ പിറന്ന ഈ ആസ്ഥാന മന്ദിരം ഒരോ കെഎംസിസി പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് യാഥാര്‍ഥ്യമായത്. ഇതിനു വേണ്ടി ഒരുപാട് പേര്‍, സാമ്പത്തികമായും ശാരീരികമായും മാനസികമായും പിന്തുണ നല്‍കിയിട്ടുണ്ട്. എന്നും കെഎംസിസിയെ ചേര്‍ത്തു പിടിച്ചത് പോലെ മുന്നോട്ടുള്ള യാത്രയിലും ഈ സഹകരണം പ്രതീക്ഷിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഉദ്ഘാടന ചടങ്ങ് നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചുകൊണ്ടായിരിക്കും നടക്കുക എന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ