ഖത്തറിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബഹ്റൈൻ പ്രതിപക്ഷ നേതാവിന് ജീവപര്യന്തം തടവ്

By Web TeamFirst Published Nov 4, 2018, 8:20 PM IST
Highlights

ഖത്തറിനൊപ്പം ചേർന്ന് 2011ൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കുറ്റമാണ് ശൈഖ് സൽമാനുമേൽ ചുമത്തിയിരിക്കുന്നത്

മനാമ: ബഹ്റൈൻ പ്രതിപക്ഷ നേതാവ് ശൈഖ് അലി സൽമാന് ജീവപര്യന്തം തടവ് ശിക്ഷ. ഖത്തറിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിനാണ് പരമോന്നത കോടതി, ഷെയ്ഖ് അലി സൽമാനെ ശിക്ഷിച്ചത്. 

നേരത്തെ ബഹറൈൻ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. അതേസമയം, എതിർ സ്വരത്തെ അടിച്ചമർത്താനുള്ള ബഹ്റൈന്റെ ശ്രമമാണ് ഇതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഖത്തറിനൊപ്പം ചേർന്ന് 2011ൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കുറ്റമാണ് ശൈഖ് സൽമാനുമേൽ ചുമത്തിയിരിക്കുന്നത്.

click me!