
മനാമ: ബഹ്റൈൻ സന്ദർശിക്കുന്ന മുൻ ധനകാര്യമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ: തോമസ് ഐസക്കിന് ബഹ്‌റൈൻ പ്രതിഭ സ്വീകരണം ഒരുക്കുന്നു. ജൂലൈ രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 7.30.മണിക്ക് കേരളീയ സമാജം ഡയമണ്ട് ജുബിലി ഹാളിലാണ് സ്വീകരണ പരിപാടി നടത്തുന്നത്.
നവ കേരള വികസനത്തിന് അർത്ഥവത്തായ മാർഗ്ഗദർശനം നൽകി വരുന്ന ഡോ: തോമസ് ഐസക്കിനെ ശ്രവിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ മലയാളികളെയും, പ്രതിഭ അഭ്യുദയ കാംക്ഷികളെയും പൊതു സ്വീകരണ യോഗത്തിലേക്കു സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
Read Also: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ
ബഹ്റൈനില്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറം ഭാരവാഹികൾ ചുമതലയേറ്റു
മനാമ: ബഹ്റൈനില്‍ കേരള എഞ്ചിനീയേഴ്‌സ് ഫോറം (KEEN 4) ഭാരവാഹികൾ ചുമതലയേറ്റു. എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവേശന ചടങ്ങ് സംവിധായകന്‍ ലാൽജോസ് ഉദ്ഘാടനം ചെയ്‍തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ബാബു രാജനെ ചടങ്ങിൽ ആദരിച്ചു.
അരുൺ അരവിന്ദൻ (പ്രസിഡന്റ്), മുരളീകൃഷ്ണൻ (ജനറൽ സെക്രട്ടറി), സാജു ജോസ് (വൈസ് പ്രസിഡന്റ്), ബിനേഷ് നളരാജൻ (ജോ. സെക്രട്ടറി), ശ്രീജിത്ത് എ നായർ (സെക്രട്ടറി), മായാ കിരൺ (എന്റർടൈൻമെന്റ് സെക്രട്ടറി), സനൽ സുമിത്രൻ എം (ട്രഷറർ), റിഷി ഡേവിസ് (മെമ്പർഷിപ്പ് സെക്രട്ടറി), റീന ശ്രീധർ, മഹിമ ഷെബ തോമസ്, ദീപക് കെ പി, കൃഷ്ണൻ ഗണപതി, രഞ്ജിത്ത് രാമചന്ദ്രൻ, അനീഷ് ശിവറാം, ഫിലിപ്പ് ജേക്കബ്, ഷെരീഫ് സുലൈമാൻ, കെനി പെരേര, എർ. ജയരാജ് ശിവദാസൻ, കെൽവിൻ ജെയിംസ്, അനീഷ് നിർമലൻ, മാത്യു വർഗീസ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരാണ് ചുമതലയേറ്റ പുതിയ ഭാരവാഹികൾ.
പ്രവേശന പരിപാടിയുടെ ഭാഗമായി KEEN 4 മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ സൗന്ദര്യ മത്സര ഷോ നടത്തി. കാത്തു സച്ചിൻ ദേവ് ഷോയുടെ ആദ്യ ടൈറ്റിൽ വിജയിയായി. സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും അജീഷ പ്രവീൺ സെക്കന്റ് റണ്ണറപ്പും നേടി. പിന്നണി ഗായകരായ പാർവതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കാർണിവൽ നൈറ്റും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ