പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

By Web TeamFirst Published Jul 1, 2022, 7:54 PM IST
Highlights

റിയാദ് സുലൈയിലെ നാദക് കമ്പനിയില്‍ 10 വര്‍ഷമായി ജീവനക്കാരനാണ് ബാബുരാജ്.

റിയാദ്: മലയാളി റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ ദര്‍ശനം ഒതുക്കുങ്ങല്‍ സ്വദേശി ചോലക്കാട് വീട്ടില്‍ ബാബുരാജ് (52) ആണ് മരിച്ചത്. റിയാദ് സുലൈയിലെ നാദക് കമ്പനിയില്‍ 10 വര്‍ഷമായി ജീവനക്കാരനാണ് ബാബുരാജ്.

പിതാവ്: വേലായുധന്‍, മാതാവ്: ജാനകി, ഭാര്യ: സജ്ന, മക്കള്‍: സിന്‍ഷാ, സിബിന്‍, സംവൃത. മൃതദേഹം നാട്ടില്‍കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ വിനോദിനെ സഹായിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍ എന്നിവരും നാദക് കമ്പനിയിലെ സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

റിയാദ്: മലയാളി സൗദിയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാൻ (51) ആണ് റിയാദിലെ അസീസിയയിൽ മരിച്ചത്. 25 വർഷമായി സൗദിയിലുള്ള അബ്ദുറഹ്‌മാൻ ലോൻഡ്രി ജീവനക്കാരനാണ്.

എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരും സഹപ്രവർത്തകരും രംഗത്തുണ്ട്.

സൗദിയിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബാൽക്കണിയിൽ നിന്ന് താഴെ വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിൽ കെട്ടിടത്തിന്റെ ബാൽക്കെണിയിൽനിന്ന് താഴെ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം സ്വദേശി മോഹനൻ (60) വർഷങ്ങളായി സൗദി വടക്കൻ അതിർത്തിയിലെ ഖുറയാത്ത് പട്ടണത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. താമസിച്ചിരുന്ന കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നു വീണ് പരിക്കേറ്റായിരുന്നു മരണം. 

മകളുടെ കല്യാണത്തിന് പോകാൻ കഴിയാതിരുന്ന മോഹനൻ കല്യാണശേഷം നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. മോഹനന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവർത്തകൻ സലീം കൊടുങ്ങല്ലൂരിനൊപ്പം ഖുറയാത്തിലെ ഐ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. സുനിതയാണ് മരിച്ച മോഹനന്റെ ഭാര്യ. മകൾ: മീനാക്ഷി. പിതാവ്: കേശവൻ.

click me!