വൈദ്യുതി മോഷ്ടിച്ചു, ബഹ്റൈനിൽ കച്ചവടക്കാരന് മൂന്നുമാസം തടവുശിക്ഷ

Published : Mar 12, 2025, 05:05 PM IST
വൈദ്യുതി മോഷ്ടിച്ചു, ബഹ്റൈനിൽ കച്ചവടക്കാരന് മൂന്നുമാസം തടവുശിക്ഷ

Synopsis

മനാമ സെൻട്രൽ മാർക്കറ്റിലെ ജീവനക്കാരനെയാണ് മൂന്നു മാസത്തെ തടവിന് വിധിച്ചിരിക്കുന്നത്

മനാമ: ബഹ്റൈനിൽ അനധികൃതമായി വൈദ്യുതി ഉപയോ​ഗിച്ച കച്ചവടക്കാരന് തടവുശിക്ഷ വിധിച്ചതായി കാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ ജീവനക്കാരനെയാണ് മൂന്നു മാസത്തെ തടവിന് വിധിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ഇലക്ട്രിക് കണക്ഷനുകൾ സ്ഥാപിച്ച് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈ ക്രിമിനൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അധികൃതർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർന്ന് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ അധികൃതർ എടുത്തുപറഞ്ഞു. കൂടാതെ, എല്ലാ കച്ചവടക്കാരും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാണെന്നും അധികൃതർ അറിയിച്ചു.  

read more: നീക്കം ചെയ്തത് മൂന്ന് ടൺ മത്സ്യബന്ധന വലകൾ, അപൂർവമായ ഹോക്‌സ്ബിൽ കടലാമയെ രക്ഷപ്പെടുത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം