
കുവൈത്ത് സിറ്റി: അപൂർവമായ ഹോക്‌സ്ബിൽ കടലാമ ഉൾപ്പെടെയുള്ള കുടുങ്ങിപ്പോയ സമുദ്രജീവികളെ രക്ഷപ്പെടുത്തി കുവൈത്ത് ഡൈവിംഗ് ടീം. തെക്കൻ കുവൈത്ത് കടലിലെ ബിനൈദ്‌റിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് ടൺ മത്സ്യബന്ധന വലകൾ വോളന്‍ററി എൻവയോൺമെന്‍റൽ ഫൗണ്ടേഷനിലെ കുവൈത്ത് ഡൈവിംഗ് ടീം നീക്കം ചെയ്തു. അപൂർവമായ ഹോക്‌സ്ബിൽ കടലാമയെയും രക്ഷപ്പെടുത്തുകയായിരുന്നു.
Read Also - പോർട്ടിലെത്തിയ ഷിപ്മെന്‍റ് പരിശോധിച്ച് കസ്റ്റംസ്, എയര്‍ കണ്ടീഷനറുകളിൽ ഒളിപ്പിച്ചത് 13 ലക്ഷം ലഹരി ഗുളികകൾ
ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി സയന്‍റിഫിക് സെന്‍ററിന് അവയെ കൈമാറി. ബ്‌നൈദർ തീരത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ വലകൾ വീണതായി ഡൈവിംഗ് ടീമിന് റിപ്പോർട്ട് ലഭിച്ചെന്നും നാവിഗേഷനും സമുദ്രജീവികൾക്കും അവയുടെ അപകടം കണക്കിലെടുത്ത് അവ നീക്കം ചെയ്യാൻ പുറപ്പെട്ടുവെന്നുമാണ് ടീം ലീഡർ വാലിദ് അൽ ഫാദൽ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam