
മനാമ: ബഹ്റൈനിലെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രധാന റോഡുകളിലും അടിയന്തര പാതകളിലും കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അനിയന്ത്രിതമായ സ്കൂട്ടർ ഉപയോഗം മരണങ്ങൾക്ക് കാരണമാകുകയും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞു. പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. വീട്ടിൽ തന്നെ ചാർജ് ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് പല ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്. യാത്രക്കാർ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നടപ്പാതകളിലൂടെ വേഗത കുറച്ച് യാത്ര ചെയ്യാനും പലചരക്ക് സാധനങ്ങൾ എത്തിക്കുന്നതിനും മറ്റുമായാണ്.
read more : മക്കയ്ക്ക് പുറത്ത് ഇതാദ്യമായി, വിശുദ്ധ കഅബയുടെ കിസ്‌വ പ്രദർശനത്തിന് വെച്ചു
ഇത് പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ അപകട സാധ്യത കൂടുന്നു. പുതിയ നിയമം ലംഘിക്കുന്നവരുടെ സ്കൂട്ടറുകൾ കണ്ടുകെട്ടുമെന്നും കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ