
ദമ്മാം : ദീർഘകാല സൗദി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി ആറ്റത്ര സ്വദേശി ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജു (40) ആണ് മരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. ദമ്മാം സാമിൽ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷൈജു നവയുഗം സാംസ്കാരിക വേദി റാക്ക ഈസ്റ്റ് യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഖോബാർ മേഖല കമ്മിറ്റി അംഗവുമായിരുന്നു. പ്രിൻസിയാണ് ഷൈജുവിന്റെ ഭാര്യ. മക്കൾ : സാവിയോൺ, സാനിയ, ഇവാനിയ.
read more: മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം ശക്തമാക്കി ഷാർജ പോലീസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ