
ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിന്റെ മൂന്നാമത്തെ വീക്കിലി ഇ-ഡ്രോയും ആവേശകരമായി നടന്നു. നാല് ഭാഗ്യശാലികളാണ് ഇത്തവണ വിജയികൾ. ഇതിൽ ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം.
അജയ് കൃഷ്ണകുമാർ ജയൻ
മലയാളിയായ അജയ് പർച്ചേസ് ഓഫീസറായി ദുബായിൽ ജീവിക്കുന്നു. ഏഴ് വർഷമായി അദ്ദേഹം പ്രവാസിയാണ്. പത്ത് സുഹൃത്തുക്കൾക്കൊപ്പം ഇടയ്ക്കെല്ലാം ബിഗ് ടിക്കറ്റ് കളിക്കുന്നതാണ് രീതിയെന്ന് ഈ 32 വയസ്സുകാരൻ പറയുന്നു.
വിജയിയാണെന്ന് അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ സ്തബ്ധനായെന്നാണ് അജയ് പറയുന്നത്. ഒന്നും പറയാനായില്ല. സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കും, ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. – അജയ് പറയുന്നു.
സമീർ അഹമ്മദ്
ഹൈദരാബാദുകാരനായ സമീർ സേഫ്റ്റി ഓഫീസറാണ്. സൗദി അറേബ്യയിൽ കഴിഞ്ഞ 15 വർഷമായി താമസിക്കുകയാണ് അദ്ദേഹം. അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ബണ്ടിൽ ഓഫറിലൂടെ ലഭിച്ച മൂന്നു ടിക്കറ്റുകളിലൊന്നാണ് സമീറിന് ഭാഗ്യം കൊണ്ടുവന്നത്.
“വെറും മൂന്നു മാസംകൊണ്ട് ഭാഗ്യം തുണച്ചു എന്നത് വല്ലാത്ത ഒരു അനുഭവമാണ്. വളരെ സന്തോഷം തോന്നുന്നു. ബിഗ് ടിക്കറ്റിന് നന്ദി. സമ്മാനത്തുക ഞാൻ ഉപയോഗിക്കുക എന്റെ കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനാണ്. പിന്നെ എനിക്കുള്ള ലോണുകൾ തീർക്കണം.”
മുഹമ്മദ് ഖൊർസെദ്
ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് ഷാർജയിലാണ് താമസിക്കുന്നത്. 20 പേർക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തുണച്ചത്.
സുഷ്മിത ശർമ
ഇന്ത്യയിൽ നിന്നുള്ള സുഷ്മിത രണ്ട് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ഒന്ന് ഫ്രീ ആയി ലഭിച്ചു. ഇതിലെ ഫ്രീ ടിക്കറ്റിലൂടെയാണ് അവർക്ക് സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ പ്രൊമോഷനുകൾ അവസാന ആഴ്ച്ചയിലേക്ക് കടക്കുകയാണ്. ഗ്രാൻഡ് പ്രൈസ് ഡ്രോ നടക്കുക ഓഗസ്റ്റ് 3-നാണ്. ഒരു വിജയി മാത്രമല്ല അന്നുണ്ടാകുക. ആറ് ഭാഗ്യശാലികൾക്ക് കൂടെ സമാശ്വാസമായി 50,000 ദിർഹം വീതം നേടാനാകും.
ബിഗ് വിൻ മത്സരം ഔദ്യോഗികമായി അവസാനിച്ചു. ഓഗസ്റ്റ് ഒന്നിന് ഫലം അറിയാം. 1-24 ജൂലൈ വരെ ഒറ്റ ക്യാഷ് ട്രാൻസാക്ഷനിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങിയവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ നേടാനുള്ള അവസരമാണിത്.
ലക്ഷ്വറി കാറുകളും ഡ്രോയുടെ ഭാഗമാണ്. ഓഗസ്റ്റ് മൂന്നിന് റേഞ്ച് റോവർ വെലാർ, സെപ്റ്റംബർ മൂന്നിന് BMW M440i കാറുകൾ സ്വന്തമാക്കാനാണ് അവസരം.
ഇതിനെല്ലാം പുറമെ ജൂലൈ മാസം പ്രത്യേക ടിക്കറ്റ് ബണ്ടിലും ഉണ്ട്:
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ നേരിട്ടെത്താം Zayed International Airport, Al Ain Airport കൗണ്ടറുകളിൽ.
The weekly E-draw dates:
Week 4: 24th – 31st July & Draw Date- 1st August (Friday)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ