ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആയിരക്കണക്കിന് സന്ദർശകരെത്തും

Published : Oct 29, 2024, 03:22 PM ISTUpdated : Oct 29, 2024, 03:54 PM IST
ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആയിരക്കണക്കിന് സന്ദർശകരെത്തും

Synopsis

ക്ഷേത്രം തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിയാണ് ഈ വര്‍ഷത്തേത്. 

അബുദാബി: ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ക്ഷേത്ര ദർശനത്തിനെത്തുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഒരാൾക്ക് പരമാവധി രണ്ടു മണിക്കൂർ ആയിരിക്കും ക്ഷേത്ര ദർശനത്തിന് അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.

അബുദാബി ബാപ്സ് ഹിന്ദുമന്ദിർ തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിലുമായ ഒരുക്കങ്ങളാണ് പുരോ​ഗമിക്കുന്നത്. ദീപാവലി ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും മികച്ച രീതിയിൽ ക്ഷേത്ര ദർശനം നടത്താനും മറ്റു ചടങ്ങുകളിൽ പങ്കാളികളാകാനുമുള്ള അവസരം ഒരുക്കും. ഒക്ടോബർ 31-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ദീപാവലി ആഘോവും പ്രത്യേക ചടങ്ങുകളും. നവംബർ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദർശനം ഒരുക്കം. രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ചടങ്ങ്. ആഘോഷ ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിന് എത്തുന്നവർ ഓൺലൈൻ ആയി പേര് രജിസ്റ്റർ ചെയ്യണം. 

Read Also - ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു

വാഹനങ്ങൾക്ക് പ്രത്യേക പാർക്കിം​ഗ് കേന്ദ്രം ഒരുക്കുകയും അവിടെ നിന്നും ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുകയും ചെയ്യും. വലിയ ബാ​ഗുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഹാൻഡ് ബാ​ഗിൽ ആഭരണങ്ങളും മൂർച്ചയുള്ള സാധനങ്ങളും പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ ഒരാളെ രണ്ടു മണിക്കൂർ മാത്രമായിരിക്കും ക്ഷേത്രത്തിൽ ചെലിടാൻ അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം