ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു

Published : Oct 29, 2024, 01:45 PM IST
ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു

Synopsis

ബോണറ്റ് സ്വയം തുറന്നതോടെ കാഴ്ച മറയുകയും തുടർന്ന് വാഹനം ഇടിച്ചുമറിയുകയുമായിരുന്നു. 

റിയാദ്: ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് ഉയർന്നത് മൂലമുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ദമ്മാമിലേക്കുള്ള ഹൈവേയിൽ റിയാദ് നഗര പരിധിക്കുള്ളിലെ ഗുർണാതക്ക് സമീപമുണ്ടായ അപകടത്തിൽ ഫൈസബാദ് സ്വദേശി മുഹമ്മദ്‌ ഷക്ലാൻ (44) ആണ് മരിച്ചത്. 

യാത്രക്കിടെ വാഹനത്തിന്‍റെ ബോണറ്റ് സ്വയം തുറക്കുകയും ഡ്രൈവറായ മുഹമ്മദ് ഷക്ലാന്‍റെ കാഴ്ച മറയുകയുമായിരുന്നു. തുടർന്ന് ഇടിച്ചുമറിഞ്ഞായിരുന്നു അപകടം. റിയാദിൽ ദീർഘകാലമായി സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: സിറാജ്, മാതാവ്: സൈറ ഖാത്തൂൻ, ഭാര്യ: സീത ബാനു. വളരെ വേഗം തന്നെ നിയമനടപടികൾ പൂർത്തീകരിച്ച് റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. 

Read Also -  മരുഭൂമിയിൽ പരിക്കേറ്റ് അവശനായി പ്രവാസി ഇടയൻ; എയർ ആംബുലൻസിൽ പറന്നെത്തി ആശുപത്രിയിലെത്തിച്ച് റെഡ് ക്രസന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി