ജീവനക്കാർക്ക് 30 ശതമാനം ശമ്പള വർധന, സമ്മാനമായി ലക്ഷ്വറി കാറുകളും, വമ്പൻ പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മലയാളിയുടെ കമ്പനി

Published : Feb 10, 2026, 05:04 PM IST
salary hike

Synopsis

യുഎഇയിലെ മലയാളി സംരംഭകനായ അംജദ് സിതാരയുടെ ബിസിസി ഗ്രൂപ്പ് ഇന്റർനാഷനൽ മുഴുവൻ ജീവനക്കാർക്കും 30% ശമ്പളവർധന പ്രഖ്യാപിച്ചു. ഇതിന് പുറമെ, എല്ലാ മാനേജർമാർക്കും പ്രീമിയം എസ് യു വി കാറുകളും സമ്മാനമായി നൽകും.  

ദുബായ്: മുഴുവൻ ജീവനക്കാർക്കും 30 ശതമാനം ശമ്പളവർധന പ്രഖ്യാപിച്ച് യുഎഇയിലെ മലയാളി സംരംഭകന്‍റെ കമ്പനി. ശമ്പളവർധനവിന് പുറമെ എല്ലാ മാനേജർമാർക്കും പ്രീമിയം എസ് യു വി കാറുകളും സമ്മാനമായി നൽകുമെന്ന് ബിസിസി ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ അംജദ് സിതാര.

യുഎഇയിലെ അതിവേഗം വളരുന്ന ബഹുരാഷ്ട്ര കമ്പനികളിലൊന്നാണ് ബിസിസി ഗ്രൂപ്പ്. ജനുവരി 29-ന് അറ്റ്ലാന്റിസ് ദ റോയലിൽ നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് ചെയർമാനും കണ്ണൂർ സ്വദേശിയുമായ അംജദ് സിതാര ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. കമ്പനിയുടെ അവിശ്വസനീയമായ വളർച്ചയിൽ പങ്കാളികളായ ജീവനക്കാരെ ചേർത്തുപിടിക്കുന്ന 'പീപ്പിൾ ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടി.

പ്രധാന പ്രഖ്യാപനങ്ങൾ

  • 30% ശമ്പള വർധനവ്: കമ്പനിയിലെ എല്ലാ തട്ടുകളിലുമുള്ള ജീവനക്കാർക്കും 30 ശതമാനം ശമ്പള വർധനവ് പ്രഖ്യാപിച്ചു.
  • മാനേജർമാർക്ക് ലക്ഷ്വറി എസ്‌യുവികൾ
  • മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓരോ മാനേജർക്കും പ്രീമിയം ലക്ഷ്വറി എസ്‌യുവി (SUV) കാറുകൾ സമ്മാനമായി നൽകും.
  • പ്രീമിയം ജീവിതസൗകര്യങ്ങളും ഉയർന്ന ഇൻസെന്റീവുകളും ഉൾപ്പെടെയുള്ള മറ്റ് ആഡംബര ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം 130% വളർച്ചയാണ് ബിസിസി ഗ്രൂപ്പ് രേഖപ്പെടുത്തിയത്. നിലവിൽ യുഎഇയിൽ മാത്രം നിർമ്മാണം, മാൻപവർ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഫെസിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലായി 20,000-ത്തിലധികം ജീവനക്കാർ ഈ ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നു. അജാദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയതും റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കായി 100% കമ്മീഷൻ മോഡൽ അവതരിപ്പിച്ചതും കമ്പനിയുടെ ഈ വർഷത്തെ പ്രധാന നേട്ടങ്ങളാണ്. "നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം നേതൃത്വപാടവവും അച്ചടക്കവും ടീം വർക്കുമാണ്. മികച്ച രീതിയിൽ ജോലി ചെയ്യുന്നവരെ അംഗീകരിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്ന്" - അംജദ് സിതാര പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള അംജദ് സിതാര തന്റെ കഠിനാധ്വാനം കൊണ്ടും ദീർഘവീക്ഷണം കൊണ്ടും യുഎഇയിലെ മുൻനിര വ്യവസായിയായി മാറിയ വ്യക്തിയാണ്. യുഎഇക്ക് പുറമെ ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും ബിസിസി ഗ്രൂപ്പിന് ഇന്ന് ശക്തമായ സാന്നിധ്യമുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യൻ സംരംഭകരിൽ ഒരാളായി അംജദ് സിതാര ഇതിനോടകം വളർന്നു കഴിഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുബായ് റിയൽ എസ്റ്റേറ്റിൽ ഡിജിറ്റൽ വിപ്ലവം, കെട്ടിടങ്ങളുടെയോ വീടുകളുടെയോ ഓഹരികൾ വാങ്ങാം, ടോക്കൺ വിൽപന ഫെബ്രുവരി 20 മുതൽ
പറന്നുയർന്നതിന് പിന്നാലെ കോക്പിറ്റിൽ പുക, ശ്വാസം അടക്കിപ്പിടിച്ച് യാത്രക്കാ‍ർ, മനസാന്നിധ്യം കൈവിടാതെ പൈലറ്റ്, അടിയന്തര ലാൻഡിങ്ങ്