
മസ്കത്ത്: ഒമാൻ വിനോദ സഞ്ചാര മന്ത്രാലയവും മസ്കത്ത് നഗരസഭയും ചേർന്ന് ഒരുക്കുന്ന 'സീബ് ബീച്ച് മേളയ്ക്ക്' തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേള വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.
മൂന്നു ദിവസം മാത്രം നീണ്ടുനിൽക്കുന്ന മേളയിൽ കാൽ ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാർച്ച് ഒൻപതിന് അവസാനിക്കുന്ന മേള വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണര്‍വ് നൽകും. പ്രാദേശിക ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി , സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്.
സമീപകാലത്തു മസ്കറ്റിൽ ടൂറിസം ആഘോഷങ്ങളുടെ എണ്ണം വർധിച്ചു വരുന്നത് വിദേശികൾക്ക് രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടുത്തറിയാൻ സഹായകമാകുന്നുണ്ട്. നൂതനമായ അവതരണത്തിലൂടെ രാജ്യത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളും യുവാക്കൾക്കായി കായിക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam