റിയാദിൽ ബ്യൂട്ടി വേൾഡ് പ്രദർശനമേള സമാപിച്ചു

Published : Feb 14, 2024, 09:24 AM IST
 റിയാദിൽ ബ്യൂട്ടി വേൾഡ് പ്രദർശനമേള സമാപിച്ചു

Synopsis

റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് കൺവെൻഷനിലാണ് മൂന്ന് ദിവസവും ഉച്ചക്കുശേഷം രണ്ട് മുതൽ രാത്രി 10 വരെ മേള.

റിയാദ്: ശരീര സന്ദര്യ സംരക്ഷണത്തിനുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലുമായി റിയാദിൽ ബ്യുട്ടി വേൾഡ് 2024 സമാപിച്ചു. 35 രാജ്യങ്ങളിൽ നിന്നായി 300-ലധികം ബ്രാൻഡുകൾ ബ്യൂട്ടിവേൾഡിൽ പങ്കെടുക്കാൻ റിയാദിലെത്തി. ശരീര സൗന്ദര്യം, സുഗന്ധങ്ങൾ, മുടിയഴക്, കേശാരോഗ്യം, നഖ സൗന്ദര്യം തുടങ്ങി സൗന്ദര്യ വർദ്ധക സംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രദർശനമേളയാണ് 11, 12, 13 തീയതികളിൽ റിയാദിൽ നടന്നത്.

റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് കൺവെൻഷനിലാണ് മൂന്ന് ദിവസവും ഉച്ചക്കുശേഷം രണ്ട് മുതൽ രാത്രി 10 വരെ മേള. ഓൺലൈൻ വഴിയും നേരിട്ടും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നത്.  സൗദി അറേബ്യയിലെ ചെറുകിട വൻകിട കച്ചവടക്കാർക്കും ഈ രംഗത്തെ ഇറക്കുമതി കയറ്റുമതി ചെയ്യുന്നവർക്കും വിവിധ രാജ്യങ്ങളിലെ ഡീലർമാരെയും ഉൽപ്പന്നങ്ങളെയും കാണാനും പരിചയപ്പെടാനുമുള്ള മികച്ച അവസരമാണ് മേള.

Read Also -  ആയുർവേദ ചികിത്സക്കെത്തിയ വിദേശിയുടെ വാഗ്ദാനം! കേട്ടപാടെ പറന്ന കോട്ടയം, പാലക്കാട് സ്വദേശികൾ നേരിട്ടത് ദുരിതം

സൗന്ദര്യ വർദ്ധക പരീക്ഷണ മേഖലയിലുണ്ടായ മാറ്റങ്ങളും അത്യാധുനിക ചികിത്സ സംവിധാനങ്ങളും ബന്ധപ്പെട്ട മരുന്നും മെഷിനറികളും മേളയിലുണ്ട്. വിഖ്യാത ബ്യൂട്ടീഷന്മാരും അവരുടെ നേതൃത്വത്തിൽ സെമിനാറുകളും നടക്കുന്ന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ബംഗളുരു, മൈസൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഊദും ഊദ് ഉത്പന്നങ്ങളും പരിചയപ്പെടുത്താൻ സംഘം എത്തിയിട്ടുണ്ട്. ആധുനിക ബ്യൂട്ടിപാർലറുകൾ ആരംഭിക്കാൻ ആവശ്യമായ നിർദേശങ്ങളും ഉത്പന്നങ്ങളും വിദഗ്ദ്ധരും മേളയിലുണ്ട്. നിക്ഷേപമിറക്കാൻ താൽപര്യമുള്ളവർക്കും സ്റ്ററാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കത്തന്നവർക്കും വലിയ രീതിയിലുള്ള അറിവ് പകരുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ പ്രമുഖ പെർഫ്യൂം കോസ്‌മെറ്റിക് ബ്രാൻഡുകളെല്ലാം പ്രദർശന നഗരിയിൽ സജീവമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി