ഈ വാരാന്ത്യത്തില്‍ മഹ്‍സൂസിലൂടെ അടുത്ത മില്യനയറായി മാറാം

Published : May 11, 2022, 03:44 PM ISTUpdated : May 11, 2022, 03:48 PM IST
ഈ വാരാന്ത്യത്തില്‍ മഹ്‍സൂസിലൂടെ അടുത്ത മില്യനയറായി മാറാം

Synopsis

10 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ്, ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, 300,000 ദിര്‍ഹത്തിന്റെ റാഫിള്‍ പ്രൈസുകള്‍ എന്നിവ വിജയികളെ കാത്തിരിക്കുന്നു.

ദുബൈ: ഒരു മില്യനയറായി മാറുകയെന്നത് നിങ്ങളുടെ ഒരു ദിവാസ്വപ്‍നമാണെങ്കില്‍ നിങ്ങള്‍ക്ക് 'ദ മില്യനയര്‍ നെക്സ്റ്റ് ഡോര്‍', 'തിങ്ക് ആന്റ് ഗ്രോ റിച്ച്', 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്നിങ്ങനെയുള്ള പുസ്‍തകങ്ങള്‍ വായിച്ച് ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായ വ്യക്തിഗത ധനകാര്യ അഡ്വൈസര്‍മാരില്‍ നിന്നുള്ള ഏറ്റവും മികച്ച ഉപദേശങ്ങള്‍ തേടാം. അതല്ലെങ്കില്‍ ടോണി റോബിന്‍സ്, ദേവ് റംസേ, റോബര്‍ട്ട് കിയോസാകി എന്നിങ്ങനെയുള്ളവരുടെ മോട്ടിവേഷണല്‍ സ്‍പീച്ചുകള്‍ കേള്‍ക്കുകയോ അതുമല്ലെങ്കില്‍ പണം ചെലവഴിക്കുന്നതിനുള്ള നിങ്ങളുടെ രീതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള ഫിനാന്‍ഷ്യല്‍ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കയോ ചെയ്യാം. എന്നാല്‍ എളുപ്പവഴികളിലാണ് താത്പര്യമെങ്കില്‍ നിങ്ങള്‍ക്ക് മഹ്‍സൂസ് തെരഞ്ഞെടുക്കാം.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‍സൂസ് യുഎഇയിലെ മുന്‍നിര പ്രതിവാര തത്സമയ നറുക്കടുപ്പും സ്വപ്‍നങ്ങള്‍ യഥാര്‍ത്ഥ്യമാക്കുന്ന ജി.സി.സിയിലെ തന്നെ ആദ്യ സംരംഭവുമാണ്. ഓരോ ആഴ്‍ചയും നല്‍കുന്ന വന്‍തുകയുടെ സമ്മാനങ്ങളിലൂടെയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശക്തമായ പദ്ധതികളിലൂടെയും ആയിരങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ഒപ്പം മില്യനയര്‍മാരെ സൃഷ്‍ടിക്കുകയുമാണ് മഹ്‍സൂസ്.

ഇതുവരെ നടന്ന നറുക്കെടുപ്പുകളിലൂടെ 160,000ല്‍ പരം വിജയികള്‍ക്ക് 190 മില്യനിലധികം ദിര്‍ഹമാണ് മഹ്‍സൂസ് സമ്മാനമായി നല്‍കിയിട്ടുള്ളത്. 22 മില്യനയര്‍മാരെ സൃഷ്‍ടിച്ചതിന് പുറമെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവരുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്‍തു.


10 മില്യന്‍ ദിര്‍ഹം സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ള പ്രതിവാര ഗ്രാന്റ് ഡ്രോയില്‍ ഒരു തവണ പങ്കെടുക്കാന്‍ 35 ദിര്‍ഹം മാത്രം നല്‍കി www.mahzooz.ae എന്ന വെബ്‍സൈറ്റിലൂടെ ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. ഇതോടൊപ്പം ഓരോ ആഴ്‍ചയും മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം ഉറപ്പുള്ള സമ്മാനം ലഭിക്കുന്ന റാഫിള്‍ ഡ്രോയില്‍ സ്വമേധയാ പങ്കാളികളാക്കപ്പെടും. നിങ്ങളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരം ഇരട്ടിയാക്കുകയാണ് ഇത് ചെയ്യുന്നത്.


ഗ്രാന്റ് പ്രൈസ് വിജയിയാവാന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകള്‍, തത്സമയ നറുക്കെടുപ്പില്‍ അവതാരകര്‍ തെരഞ്ഞെടുക്കുന്ന അഞ്ച് സംഖ്യകളുമായി യോജിച്ചുവരേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത നാല് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി യോജിച്ചുവരുന്നതെങ്കില്‍ നിങ്ങള്‍ക്കും അതേ സംഖ്യകള്‍ തെരഞ്ഞെടുത്ത മറ്റുള്ളവര്‍ക്കും ചേര്‍ന്ന് ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത മൂന്ന് സംഖ്യകളാണ് നറുക്കെടുത്ത സംഖ്യകളുമായി ചേരുന്നതെങ്കില്‍ നിങ്ങള്‍ക്ക് 350 ദിര്‍ഹമായിരിക്കും ലഭിക്കുക.


76-ാമത് നറുക്കെടുപ്പ് വരെ 177 രാജ്യങ്ങളിലെ പൗരന്മാര്‍ 122 രാജ്യങ്ങളില്‍ നിന്ന് മഹ്‍സൂസില്‍ പങ്കെടുത്തിട്ടുണ്ട്. മഹ്‍സൂസിന്റെ സ്വപ്‍നവും നെഞ്ചിലേറ്റി തങ്ങളുടെ ജീവിത സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥമാകണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരുടെയും പങ്കാളിത്തം. വീട് നിര്‍മാണം, ബിസിനസ് തുടങ്ങല്‍, കുടുംബത്തിന് പിന്തുണ നല്‍കല്‍, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തല്‍ എന്നിങ്ങനെ പോകുന്നു അവരുടെ സ്വപ്‍നങ്ങള്‍. ഈ വാരാന്ത്യത്തില്‍ മഹ്‍സൂസിലൂടെയുള്ള അടുത്ത മില്യനയറായി നിങ്ങള്‍ക്കും നിങ്ങളുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം.

നറുക്കെടപ്പിലേക്കുള്ള എന്‍ട്രി നേടിയ ശേഷം വരുന്ന ശനിയാഴ്‍ച, മേയ് 14ന് രാത്രി ഒന്‍പത് മണിക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒപ്പം കൂട്ടി www.mahzooz.ae എന്ന വെബ്‍സൈറ്റിലോ ഫേസ്‍ബുക്കിലെയും യുട്യൂബിലെയും @MyMahzooz പേജുകള്‍ വഴിയോ തത്സമയ നറുക്കെടുപ്പ് കണ്ട് ഭാഗ്യവാന്മാരില്‍ ഒരാള്‍ നിങ്ങളാണോ എന്ന് പരിശോധിക്കാം. ലെബനീസ് ടെലിവിഷന്‍ അവതാരകന്‍ വിസാം ബ്രെയ്‍ഡി, മലയാളി മോഡലും അവതാരകയും നിക്ഷേപകയുമായ ഐശ്വര്യ അജിത്, എമിറാത്തി അവതാരകന്‍ അലി അല്‍ ഖാജ, എമിറാത്തി ടിക് ടോക് താരം മൊസാ അല്‍ അമീരി എന്നിവരാണ് നറുക്കെടുപ്പിന്റെ അവതാരകര്‍.

*വ്യവസ്ഥകളും നിബന്ധനകളും ബാധകം. അവയ്‍ക്കായി https://www.mahzooz.ae/en/legal/terms-and-conditions സന്ദര്‍ശിക്കുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ