
കോട്ടയം: വിദേശയാത്രയ്ക്കു മുന്‍പ് അറിയേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണവുമായി നോര്‍ക്ക. നോര്‍ക്ക പി ഡി ഒ പി ജനറിക് മാര്‍ച്ച് 16ന് കോട്ടയത്ത് നടക്കും. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുന്നതാണ്. വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായുളള നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ജനറിക് ആണ് മാര്‍ച്ച് 16 ന് കോട്ടയത്ത് നടക്കുന്നത്.
പങ്കെടുക്കാന്‍ താല്‍പര്യമുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കലക്ടറേറ്റിനു സമീപത്തെ ക്രിസോബറിൽ ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്‍ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് പ്രോഗ്രാം. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവല്‍രിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി.
കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ