ഭീമ ജ്വല്ലേഴ്‌സിന്‍റെ യു.എ.ഇയിലെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ

Published : Mar 13, 2023, 11:03 AM ISTUpdated : Mar 13, 2023, 11:22 AM IST
ഭീമ ജ്വല്ലേഴ്‌സിന്‍റെ യു.എ.ഇയിലെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ

Synopsis

ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ ഷോറൂം.

ഭീമ ജ്വല്ലേഴ്‌സിന്റെ യു.എ.ഇയിലെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷാർജയിൽ നിന്നും ദുബായിൽ നിന്നും എളുപ്പത്തിൽ എത്തി ചേരുവാനുള്ള സൗകര്യാർത്ഥമാണ് ഷോറൂം ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 

ഷോറൂം ഉദ്ഘാടനം ചലച്ചിത്ര താരവും ആർ ജെയുമായ നൈല ഉഷയും എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ബി. ഹരികുമാറും ചേർന്ന് നിർവഹിച്ചു. ഭീമ ഗ്രൂപ്പ് മാനേജ്മെന്റിൽ നിന്നും ബി. ഗോവിന്ദൻ, ബി. ബിന്ദുമാധവ്, സുധീർ കപൂർ, അഭിഷേക് ബിന്ദുമാധവ് എന്നിവർ പങ്കെടുത്തു.

ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആഭരണങ്ങളുടെ അതിവിശാലമായ ഒരു കളക്ഷനാണ് അൽ നാഹ്ദയിലെ ഈ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

"ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകൾ ടാബിൽ നൽകുന്ന മൈ ഭീമ ഈ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി കസ്റ്റമേഴ്സിന് തങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങൾ വെർച്വൽ ആയി ട്രൈ ചെയ്തതിനു ശേഷം ഓർഡർ നൽകുവാനുള്ള സൗകര്യമാണ് നൽകുന്നത്. ഈ ഷോറൂമിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു വാട്സ്ആപ്പ് അധിഷ്ഠിത സംശയ നിവാരണ സംവിധാനമായ ആസ്ക് ഭീമ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള സൗകര്യമാണ് ഇത്. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ സെയിൽസ് കൺസൾട്ടന്റുകൾ ഉപഭോഗ്താക്കൾക്കായി ഈ ഷോറൂമിൽ ഏറ്റവും മികച്ചൊരു ഷോപ്പിംഗ് അനുഭവം തന്നെ ഒരുക്കുമെന്ന്" അഭിഷേക് ബിന്ദുമാധവ് കൂട്ടിച്ചേര്‍ത്തു.

ഉദ്‌ഘാടനത്തിന് എത്തിയ എല്ലാവർക്കും 'സേവ് റെഗുലർലി ഫോർ എ സേഫ് ഫ്യൂച്ചർ' എന്ന സന്ദേശം അടങ്ങിയ ഒരു സേവിങ് പോട്ടും സമ്മാനമായി നൽകി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്